NewsThen Special

പ്രചാരണത്തിനിടെ പൊറോട്ടയടിച്ച് റോഷി അഗസ്റ്റിന്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പൊറോട്ട അടിച്ച് ഇടുക്കി എൽ ഡി എഫ് സ്ഥാനാര്‍ത്ഥി റോഷി അഗസ്റ്റിന്‍.ശനിയാഴ്ച രാത്രി കട്ടപ്പനയിൽ നിന്ന് കാഞ്ചിയാറിലേക്ക് പോകുന്ന വഴിയായിരുന്നു റോഷി അഗസ്റ്റിന്‍ പൊറോട്ട അടിച്ചത്.

യാത്രയ്ക്കിടെ പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തകരെ കണ്ട റോഷി അവരേയും കൂട്ടി തൊട്ടടുത്തുളള ഹോട്ടലില്‍ ഭക്ഷണം കഴിക്കാനായി എത്തിയെങ്കിലും അവിടെയൊന്നും കഴിക്കാനുണ്ടായിരുന്നില്ല. അതോടെ മേശപ്പുറത്തിരുന്ന കുഴച്ചുവെച്ച പൊറോട്ട മാവ് കാണുകയും ഇത് കൊണ്ട് പൊറോട്ട അടിക്കാമോ താനും സഹായിക്കാമെന്ന് ജീവനക്കാരോട് പറഞ്ഞു.ഒരു അത്യാവശ്യം വന്നാല്‍ മാറി നിൽക്കാൻ ആകില്ലല്ലോ എന്ന് പറഞ്ഞ് റോഷി അഗസ്റ്റിന്‍ പൊറോട്ട അടിക്കാന്‍ തുടങ്ങുകയായിരുന്നു.പൊറോട്ട ഉണ്ടാക്കി പ്രവര്‍ത്തകരോടൊപ്പം കഴിച്ചശേഷമാണ് അദ്ദേഹം മടങ്ങിയത്.

2001 മുതല്‍ കേരള കോണ്‍ഗ്രസ് നേതാവ് റോഷി അഗസ്റ്റിനാണ് തുടര്‍ച്ചയായി മണ്ഡലത്തില്‍ ജയിക്കുന്നത്.ഇത്തവണ അഞ്ചാമൂഴത്തിനാണ് റോഷി അഗസ്റ്റിന്‍ ഒരുങ്ങുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker