NEWSWorld

ഒമ്പത് വയസുകാരന് 217.14 കോടി വാർഷിക വരുമാനം

ന്യൂയോര്‍ക്ക്: വയസ് ഒമ്പത്… വരുമാനം 217.14 കോടി ഇന്ത്യൻ രൂപ. കെട്ടുകഥയല്ല
യൂട്യൂബില്‍ നിന്നും 2020 ല്‍ ഏറ്റവും കൂടുതല്‍ വരുമാനം ഉണ്ടാക്കിയത് അമേരിക്കക്കാരനായ റയാൻസ് എന്ന ഒന്‍പതുവയസുകാരനാണ്.

‘റയാൻസ് ടോയ്സ് റിവ്യൂ’ എന്ന യുട്യൂബ് ചാനലിലൂടെ പ്രശസ്തനായ റയാൻസ്‌ തന്‍റെ വീഡിയോ വ്യൂവിലൂടെ 29.5 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ അതായത് ഏകദേശം 217.14 കോടി രൂപയാണ് ഈ വര്‍ഷം നേടിയത്. ഫോർബ്സ് പുറത്തുവിട്ട ‘ഹയസ്റ്റ് പെയ്ഡ് യുട്യൂബ് സ്റ്റാർസ് 2020 പട്ടികയിൽ ഒന്നാം സ്ഥാനത്താണ് അമേരിക്കയിൽ നിന്നുള്ള ഈ കുട്ടി. 2020 ൽ റയാന്റെ ചാനൽ വ്യൂസ് 1220 കോടിയാണ്. സബ്സ്ക്രൈബേഴ്സ് 4.17 കോടിയും. പുതുതായി ഇറങ്ങുന്ന കളിപ്പാട്ടങ്ങളും മറ്റും പരിചയപ്പെടുത്തുന്ന ചാനലാണ് ഇത്.

കളിപ്പാട്ടങ്ങളുടെ ‘അൺബോക്സിങ്ങാണ്’ പ്രധാന ഇനം. കളിപ്പാട്ടങ്ങളുടെ ഓരോ പ്രത്യേകതകളും ഗുണവും ദോഷവും കുട്ടികള്‍ക്ക് മനസിലാകുന്ന ഭാഷയില്‍ റയാന്‍ പറഞ്ഞു തരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker