CultureLIFE

കുട്ടികള്‍ ഡാന്‍സ് കളിക്കട്ടെ: ഗുണങ്ങള്‍ ഇതൊക്കെ

താളത്തിനൊത്ത് സ്വയം ആടിക്കളിക്കാന്‍ എല്ലാ കുരുന്നുമക്കളും ഇഷ്ടപ്പെടാറുണ്ട്. ചെറുപ്രായത്തില്‍ തന്നെ കുട്ടികള്‍ക്കുള്ളില്‍ അവരുടേതായ ഒരു താളം രൂപപ്പെടുന്നുണ്ട്. അതിനനുസരിച്ചാണ് അവര്‍ ചുവട് വെക്കാറ്. കുഞ്ഞുങ്ങളുടെ താളത്തിനൊത്ത് മറ്റുള്ളവര്‍ സന്തോഷിക്കുന്നത് അവരെങ്ങനെയാണ് തിരിച്ചറിയുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ.? സ്വന്തം താളത്തിനനുസരിച്ച് ചുവടുകള്‍ വെക്കുന്നത് കുഞ്ഞുങ്ങളുടെ മാനസികാരോഗ്യത്തിന് ഒരുപാട് ഗുണം ചെയ്യുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം

കുട്ടികളുടെ ശാരീരിക ആരോഗ്യത്തിന് ഡാന്‍സ് ഒരുപാട് ഗുണം ചെയ്യും. ചെറുപ്പത്തിലെ ഡാന്‍സ് പരിശീലിക്കുന്നതിലൂടെ മാനസികമായി ഉയരാനും ആയാസരഹിതമായി അംഗചലനങ്ങള്‍ നടത്താനും കുട്ടികള്‍ക്ക് സാധിക്കും. നൃത്തത്തില്‍ ഒരു ആശയം അവതരിപ്പിക്കുവാന്‍ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും ഉപയോഗിക്കുന്നുണ്ട്. മനസിന് സംതൃപ്തി നല്‍കുവാനും ഭാവന വളര്‍ത്തുവാനും നൃത്തത്തിലൂടെ സാധിക്കുന്നുണ്ട്. കുട്ടികളെ നൃത്തത്തിന്റെ വഴിയിലേക്ക് തിരിച്ചു വിടുന്നതില്‍ രക്ഷിതാക്കള്‍ക്ക് വലിയ പങ്കുണ്ട്. കുട്ടികളുടെ താല്‍പര്യം ഏത് തരം നൃത്തത്തോടാണെന്ന് തിരിച്ചറിഞ്ഞ് അവരെ ആ വഴിക്ക് വിടാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. കുട്ടികള്‍ക്ക് ഇഷ്ടവും താല്‍പര്യവുമുള്ള മേഖലയിലേക്കാണ് അവരെ വഴി തിരിച്ച് വിടേണ്ടത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker