LIFEMovie

അഞ്ചു കള്ളന്മാരുടെ കഥ പറയുന്ന ‘പൗഡർ’ ആരംഭിക്കുന്നു

ൺ ടാസ്റ്റിക്ക് ഫിലിംസ് ആന്‍റ് ജി.എം. എന്‍റടൈൻമെന്‍റിന്‍റെ ബാനറിൽ നവാഗതനായ – രാഹുൽ കല്ലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പൗഡർ. നിരവധി ഷോർട്ട് ഫിലിമുകളിലൂടെ ഏറെ ശ്രദ്ധേയനാണ് രാഹുൽ കല്ലു. കോഴിക്കോടിന്‍റ് ഗ്രാമ പശ്ചാത്തലത്തിൽ ഇന്നത്തെ പുതിയ തലമുറയുടെ കഥ തികച്ചും രസാ കരമായി അവതരിപ്പിക്കുന്ന ചിത്രമാണ് പൗഡർ, ഈ കാലഘട്ടത്തിലെ യുവാക്കളുടെ ജീവിതത്തിൽ ഏറെ സ്വാധീനമുണ്ടാക്കുന്ന വിഷയങ്ങളിലൂടെയാണ് അവതരണം.

നാട്ടിലെ തികച്ചും സാധാരണക്കാരായ അഞ്ചു കള്ളന്മാരുടെ ജീവിതത്തിലൂടെയാണ് കഥാ വികസനം. ചെറിയ ഉദ്യമങ്ങളിലൂടെ മോഷണം നടത്തുന്ന ഇവർ വലിയൊരു ഉദ്യമത്തിലേക്കു കടക്കുന്നതും ഇവരുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന വഴിത്തിരിവുമാണ് ഈ ചിത്രത്തിൻ്റെ പ്രമേയം. ധ്യാൻ ശ്രീനിവാസൻ ,അജു വർഗീസ്, സൈജു ക്കുറുപ്പ് ,, സുധീഷ്, ഹരീഷ് കണാരൻ, തങ്കച്ചൻ വിതുര എന്നിവരാണ് ഈ യാത്രത്തിലെ അഞ്ചു കള്ളന്മാരെ അവതരിപ്പിക്കുന്നത്. പുതുമുഖമാണ് നായിക. ഇവർക്കു പുറമേ ഏതാനും പ്രമുഖ താരങ്ങളും, നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിലഞ്ഞി നിരക്കുന്നു

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker