Big Breaking

തൃശൂരിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കാനൊരുങ്ങുന്ന സൂപ്പർ താരം സുരേഷ് ഗോപിക്ക് നിയമക്കുരുക്ക്…

തൃശൂരിൽ മത്സരിക്കാനൊരുങ്ങുന്ന സൂപ്പർ താരം സുരേഷ് ഗോപിക്ക് നിയമക്കുരുക്കെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. രാജ്യസഭയുടെ ഉപരിതലത്തിലേയ്ക്ക് സുരേഷ് ഗോപിയെ നോമിനേറ്റു ചെയ്തിരിക്കുന്നത് രാഷ്ട്രപതിയാണ്. ബി.ജെ.പി പ്രതിനിധിയായിട്ടല്ല കക്ഷി രാഷ്ട്രീയത്തിലുപരി സ്വതന്ത്രനായ കലാകാരൻ എന്ന പരിഗണനയിലാണ് അദ്ദേഹത്തെ രാജ്യസഭയിലേക്ക് നോമിനേറ്റു ചെയ്തിട്ടുള്ളത്.

സച്ചിൻ ഡെൻ്റുക്കർ തുടങ്ങി പല രംഗങ്ങളിലെയും പ്രതിഭകളെ രാജ്യസഭയിൽ എത്തിക്കുന്നതിൻ്റെ ഭാഗമായി തന്നെയാണ് സുരേഷ് ഗോപിക്കും ഈ അവസരം കൈവന്നത്. ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരം ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കാനോ പരസ്യമായി രാഷ്ട്രീയ പ്രവർത്തനത്തിറങ്ങാനോ ഇത്തരത്തിൽ രാജ്യസഭയിലെത്തുന്ന വർക്ക് സാദ്ധ്യമല്ല. അങ്ങനെ ചെയ്താൽ വിജയിച്ചാൽ പോലും ഭരണഘടനാ പ്രകാരം അവരെ ഡിസ്ക്വാളിഫൈ ചെയ്യാം.

കഴിഞ്ഞ തവണ പാർലമെൻ്റ് ഇലക്ഷനു മത്സരിച്ചപ്പോഴും ഇതേ പ്രശ്നം നിലവിലുണ്ടായിരുന്നെങ്കിലും ആരും ഉയർത്തിക്കൊണ്ടു വന്നില്ല. രാജ്യസഭാഗത്വം രാജിവച്ചു കഴിഞ്ഞാലും 6 മാസത്തിനു ശേഷം മാത്രമേ രാഷട്രീയ പാർട്ടിയുടെ ലേബലിൽ മത്സരിക്കാൻ പാടുള്ളു എന്നാണ് നിയമം അനുശാസിക്കുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker