Big Breaking
കളമശ്ശേരിയില്‍ വിമതസ്ഥാനാര്‍ത്ഥി മത്സരിക്കില്ല: ടി.എ അഹമ്മദ് കബീര്‍

സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലിയുടെ ചര്‍ച്ചകള്‍ക്കിടെ കളമശ്ശേരിയില്‍ വിമതസ്ഥാനാര്‍ത്ഥി മത്സരിക്കില്ലെന്ന് മുസ്ലിം ലീഗ് നേതാവ് ടി.എ അഹമ്മദ് കബീര്‍.എറണാകുളം ജില്ല ഭാരവാഹികള്‍ക്കൊപ്പം സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളെ പാണക്കാട്ട് സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രവര്‍ത്തകരുടെ വികാരം ഹൈദരലി തങ്ങളെ ധരിപ്പിച്ചുവെന്നും കബീര്‍ പറഞ്ഞു.
അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും സംസ്ഥാന അധ്യക്ഷന്‍ പറയുന്നത് അംഗീകരിക്കുമെന്നും ജില്ല പ്രസിഡന്റ് കെ.എം അബ്ദുല്‍ മജീദും വ്യക്തമാക്കി.
അതേസമയം, സ്ഥാനാര്‍ത്ഥിയെ മാറ്റുന്ന രീതി ലീഗിനില്ലെന്ന് സംസ്ഥാന ആക്റ്റിങ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. ലീഗ് പ്രവര്‍ത്തകര്‍ ആരും വിമതരായി മത്സരിക്കില്ല. പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്നുംഅദ്ദേഹം അറിയിച്ചു.