NewsThen Special

തൃശ്ശൂരില്‍ നിന്ന് മത്സരിക്കണമെന്നത് പ്രധാനമന്ത്രിയുടെ ആഗ്രഹം, വാക്‌സിന്‍ എടുത്തശേഷം പ്രചാരണത്തിനിറങ്ങും: സുരേഷ് ഗോപി

നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ പ്രതികരിച്ച് ചലച്ചിത്രതാരവും തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപി. മത്സരരംഗത്തേക്ക് വരാന്‍ താത്പര്യമില്ലായിരുന്നുവെന്നും അച്ചടക്കമുളള പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പാര്‍ട്ടി തീരുമാനത്തെ അനുസരിക്കുകയായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.

ന്യൂമോണിയ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സുരേഷ് ഗോപി ആശുപത്രിയില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. വിശ്രമം ആവശ്യമാണെന്നും കോവിഡ് വാക്‌സിന്‍ എടുത്തശേഷമേ പ്രചാരണത്തിന് തൃശ്ശൂരില്‍ എത്താനാകൂ. അതിന് ആദ്യം വാക്‌സിന്‍ എടുക്കാനുളള ആരോഗ്യസ്ഥിതിയിലേക്ക് എത്തണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മത്സരിക്കേണ്ടെന്നായിരുന്നു തീരുമാനം എന്നാല്‍ നേതാക്കള്‍ നിര്‍ബന്ധിച്ചത് കൊണ്ടാണ് മത്സരിക്കുന്നത്. നേതാക്കള്‍ പറയുന്ന എവിടെയും നില്‍ക്കാമെന്ന് ഞാന്‍ പറഞ്ഞിരുന്നു. അവര്‍ നാല് മണ്ഡലങ്ങളാണ് മുന്നോട്ട് വെച്ചത്. എന്നാല്‍ പ്രധാനമന്ത്രിക്ക് ഞാന്‍ തൃശ്ശൂരില്‍ തന്നെ നില്‍ക്കണമെന്നായിരുന്നു ആഗ്രഹം. വിജയ സാധ്യതയെക്കുറിച്ച് ഇപ്പോള്‍ പ്രവചിക്കാനാവില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ലതിക സുഭാഷിന്റെ അവസ്ഥയില്‍ വളരെ വിഷമം തോന്നിയെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker