IndiaNEWS

കോവിഡ് വ്യാപനം; കേരള, മഹാരാഷ്ട്ര അതിര്‍ത്തികളില്‍ ആര്‍ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കര്‍ശനമാക്കി

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കേരള, മഹാരാഷ്ട്ര അതിര്‍ത്തികളില്‍ ആര്‍ടി പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പരിശോധന ശക്തമാക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പ. ചൊവ്വാഴ്ച മുതല്‍ നടപടി ശക്തമാക്കാന്‍ ഡപ്യൂട്ടി കമ്മിഷണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി അദ്ദേഹം പറഞ്ഞു. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം.

72 മണിക്കൂറില്‍ കൂടാത്ത നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആണ് ഹാജരാക്കേണ്ടത്.
കേരളത്തില്‍ നിന്നെത്തി ഹോട്ടല്‍, റിസോര്‍ട്ട്, ഡോര്‍മെറ്ററി , ഹോം സ്‌റ്റേകള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കണം. മാത്രമല്ല ഹോസ്റ്റലുകളില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ പതിവായി കേരളത്തിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.

മാര്‍ച്ചില്‍ ദിനംപ്രതി 400 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker