
ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി റോജിന്‍ തോമസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഹോം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ എത്തി. ഫ്രൈഡേ ഫിലിം ഹൗസിന് വേണ്ടി വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇന്ദ്രന്‍സിനൊപ്പം ശ്രീനാഥ് ഭാസി, മഞ്ജു പിള്ള, നസ്ലിന്, വിജയ് ബാബു, ജോണി ആന്റണി, മണിയന് പിള്ള രാജു തുടങ്ങിയവരും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
നീല്‍ ഡി ചുന്‍ഹ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതവും പശ്ചാത്തലസംഗീതവും കൈകാര്യം ചെയ്തിരിക്കുന്നത് രാഹുല്‍ സുബ്രഹ്മണ്യമാണ്. പ്രജീഷ് പ്രകാശ് എഡിറ്റിംഗും ബംഗ്ലാന്‍ കലാസംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് കൈകാര്യം ചെയ്തിരിക്കുന്നത് റോണക്സ് സേവ്യറും വസ്ത്രാലങ്കാരം നിര്‍വ്വഹിച്ചിരിക്കുന്നത് അക്ഷയ പ്രേംനാഥുമാണ്. ചിത്രം ഉടന്‍ തന്നെ തീയേറ്ററുളിലെത്തും