NewsThen Special

ആദ്യ ദിവസത്തെ പ്രചരണം ആവേശകരം: ആത്മവിശ്വാസം കൂടിയെന്ന് ധര്‍മജന്‍

യുഡിഎഫിന്റെ ബാലുശേരി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ധര്‍മ്മജന് പ്രചാരണത്തിന്റെ ആദ്യദിവസം ലഭിച്ചത് വന്‍സ്വീകരണമാണ്. ഇപ്പോള്‍ പാര്‍ട്ടി മണ്ഡലത്തില്‍ ജയിക്കുമെന്ന കാര്യത്തില്‍ ആത്മവിശ്വാസം കൂടിയെന്ന് സ്ഥാനാര്‍ത്ഥിയായ ധര്‍മ്മജനും ഇത്ര വലിയ സ്വീകരണം ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് സുഹൃത്ത് രമേശ് പിഷാരടിയും മാധ്യമങ്ങളോട് പറഞ്ഞു. തുറന്ന ജീപ്പിലാണ് ധര്‍മ്മജനേയും പിഷാരടിയേയും പ്രവര്‍ത്തകര്‍ മണ്ഡലത്തിലേക്ക് ക്ഷണിച്ചത്. ഇരുവരേയും കാണാന്‍ നൂറ് കണക്കിന് വീട്ടമ്മമാരാണ് റോഡിന് ഇരുവശത്തും തിങ്ങി നിറഞ്ഞു നിന്നിരുന്നത്. ജീപ്പിന് മുന്നിലും പുറകിലുമായി നിരവധി പ്രവര്‍ത്തകരും പ്രചരണത്തില്‍ പങ്കെടുത്തു. കണ്‍വെന്‍ഷന്‍ ഹാളിലും പ്രവര്‍ത്തകര്‍ തിങ്ങി നിറഞ്ഞിരുന്നു. ബഹുജന റാലിയോടെയാണ് ആദ്യ ദിവസത്തെ പ്രചാരണം അവസാനിച്ചത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker