ശോഭ സുരേന്ദ്രന് കഴക്കൂട്ടത്ത് സ്ഥാനാര്‍ത്ഥിയാവും: ഇനി മത്സരം കടുക്കും

നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബിജെപിയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു ശോഭ സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം. ശോഭ സുരേന്ദ്രന് മത്സരിക്കില്ലെന്നും, സാധ്യത പട്ടികയിലുണ്ടായിരുന്ന ശോഭ സുരേന്ദ്രന്റെ പേര് ഒടുവില്‍ വെട്ടി മാറ്റിയതാണെന്ന തരത്തിലുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു. കെ.സുരേന്ദ്രനാണ് ശോഭ സുരേന്ദ്രനെ ഒഴിവാക്കിയ ബുദ്ധികേന്ദ്രമെന്നും ചിലര്‍ അഭിപ്രായപ്പെട്ടിരുന്നു
എന്നാല്‍ ഇപ്പോഴിത പ്രസ്തുത വിഷയത്തിലെ പുകമറയെല്ലാം മാറ്റപ്പെട്ടിരിക്കുകയാണ്. ശോഭ സുരേന്ദ്രന് ബിജെപി സ്ഥാനാര്‍ത്ഥിയായി കഴക്കൂട്ടത്ത് നിന്നും മത്സരിക്കുമെന്നാണ് ഏറ്റവും ഒടുവില്‍ പുറത്ത് വന്ന വാര്‍ത്ത. ശോഭ സുരേന്ദ്രന് പാര്‍ട്ടി നേതാക്കളുടെ പച്ചക്കൊടി ലഭിച്ചു കഴിഞ്ഞു. കഴക്കൂട്ടത്ത് മത്സരിക്കാന്‍ ശോഭ സുരേന്ദ്രന് സമ്മതമാണെന്ന് അറിയിച്ചതോടെയാണ് നേതാക്കളും ശോഭയ്ക്ക് അനുകൂലമായ നിലപാട് കൈക്കൊണ്ടത്. കഴിഞ്ഞ തവണ കഴക്കൂട്ടത്ത് ബിജെപി ക്ക് വേണ്ടി മത്സരിച്ചത് വി.മുരളീധരനായിരുന്നു. ഫലം വന്നപ്പോള്‍ മുരളീധരന് രണ്ടാം സ്ഥാനക്കാരനായി ഒതുങ്ങേണ്ടി വന്നെങ്കിലും കഴക്കൂട്ടം ബിജെപിക്ക് ജയസാധ്യതയുള്ള മണ്ഡലമാണ്.