KeralaNEWS

നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് സുധാകരൻ, നേതാക്കളെ പേരെടുത്ത് പറഞ്ഞ് വിമർശിച്ചു

ഹൈക്കമാൻഡ് എന്നത് സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും അല്ല

കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ സുധാകരൻ എംപി. സ്ഥാനാർഥിപ്പട്ടിക പുറത്തു വന്നതിന് പിന്നാലെ പ്രത്യാശ നഷ്ടപ്പെട്ടെന്നും കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജി വയ്ക്കാത്തത് തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടി ഉണ്ടാകുമെന്നതിനാൽ ആണെന്നും സുധാകരൻ പ്രതികരിച്ചു.

ഏഷ്യാനെറ്റ് ന്യൂസിനോട് ആയിരുന്നു സുധാകരന്റെ പ്രതികരണം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുഖ്യമന്ത്രി ഉമ്മൻചാണ്ടി,കെ സി വേണുഗോപാൽ എന്നിവരുടെ പേരെടുത്ത് പറഞ്ഞാണ് സുധാകരൻ വിമർശിച്ചത്. ഹൈക്കമാൻഡ് എന്നത് സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും അല്ലെന്നും കെ സി വേണുഗോപാൽ ആണെന്നും സുധാകരൻ പൊട്ടിത്തെറിച്ചു.

സ്ഥാനാർഥിത്വം സംബന്ധിച്ച വിശദമായ ചർച്ച നടന്നിട്ടില്ലെന്ന് സുധാകരൻ വ്യക്തമാക്കി. ഇത് നേതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു എങ്കിലും തിരുത്താൻ അവർ മനസ്സു കാണിച്ചില്ല. നേതാക്കളുടെ പോരായ്മയാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും സുധാകരൻ പറഞ്ഞു.

കെസി വേണുഗോപാലിന് അദ്ദേഹത്തിന്റെ താൽപര്യങ്ങളുണ്ട്. കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ആണ് താൻ. താൻ നൽകിയ രണ്ട് ലിസ്റ്റിലെയും വലിയ ഭാഗവും ഒഴിവാക്കപ്പെട്ടു. അതിന്റെ കാരണം എന്താണെന്ന് പോലും പറഞ്ഞിട്ടില്ല. ഹൈക്കമാൻഡിനെ നേതാക്കൾ തെറ്റിദ്ധരിപ്പിക്കുകയാണെന്നും സ്ഥാനാർത്ഥിപ്പട്ടികയിൽ എല്ലാവർക്കും നിരാശ ആണെന്നും സുധാകരൻ വ്യക്തമാക്കി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker