KeralaNEWS

ഏഴിലൊന്ന് വനിത, എന്നാൽ കോൺഗ്രസിന് ലതികയെ വേണ്ട

ഇനി പ്രഖ്യാപിക്കാനുള്ള ഏഴ് സീറ്റുകളിൽ വനിതകളേയും പരിഗണിക്കാൻ ഹൈക്കമാൻഡ് സംസ്ഥാന നേതൃത്വത്തിന് നിർദ്ദേശം നൽകി

കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ വനിതാപ്രാതിനിധ്യം കുറവാണെന്ന് വിമർശനം ഉയർന്നുവന്നിരുന്നു. അതുകൊണ്ടുതന്നെ ഇനി പ്രഖ്യാപിക്കാനുള്ള ഏഴ് സീറ്റുകളിൽ വനിതകളേയും പരിഗണിക്കാൻ ഹൈക്കമാൻഡ് സംസ്ഥാന നേതൃത്വത്തിന് നിർദ്ദേശം നൽകി.

വട്ടിയൂർകാവിൽ ജ്യോതി വിജയകുമാറിനെ നിയോഗിച്ചേക്കും. അങ്ങനെ വന്നാൽ പി സി വിഷ്ണുനാഥ് കുണ്ടറയിൽ മത്സരിക്കും. കൽപ്പറ്റയിൽ ആണ് ടി സിദ്ദിഖിന് നറുക്ക് വീണിരിക്കുന്നത്. നിലമ്പൂരിൽ വി വി പ്രകാശ് മത്സരിച്ചേക്കും.

തവനൂരിൽ ഇപ്പോൾ പരിഗണിക്കുന്നത് സാമൂഹികപ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിലിനെ ആണ്. പട്ടാമ്പിയിൽ ഇനിയും ചിത്രം വ്യക്തമല്ല. അതുകൊണ്ടുതന്നെ ഒരു പാനൽ തയ്യാറാക്കി ഹൈക്കമാൻഡിന് നൽകിയേക്കും.

കെ സി റോസക്കുട്ടി ആണ് കൽപ്പറ്റയിൽ സാധ്യതയുള്ള ഒരാൾ. വടകരയിൽ രമ മത്സരിച്ചില്ലെങ്കിൽ സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും. അതേസമയം സ്ഥാനാർത്ഥിപ്പട്ടികയിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് അധ്യക്ഷ പദവി രാജിവെച്ച് തലമുണ്ഡനം ചെയ്ത ലതികാ സുഭാഷിനെ നേതൃത്വം ഇനി പരിഗണിക്കില്ല.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker