CrimeNEWS

ലക്ഷ്മിയുടെ കൊലപാതകത്തിനു പിന്നിൽ മാഫിയാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പക

ലക്ഷ്മിയുടെ ഭർത്താവ് ഹരീഷ് വിവിധ കേസുകളിൽ പ്രതിയാണ്

ഇരിങ്ങാലക്കുട കാട്ടൂർ കടവിൽ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിനു പിന്നിൽ മാഫിയ സംഘങ്ങൾ തമ്മിലുള്ള കുടിപ്പക. കാട്ടൂർ സ്വദേശി ലക്ഷ്മിയാണ് കൊല്ലപ്പെട്ടത്.

ലക്ഷ്മി താമസിക്കുന്ന കോളനിയിൽ ഉണ്ടായ സംഘർഷങ്ങളുടെ തുടർച്ചയാണ് കൊലപാതകം. ഞായറാഴ്ച രാത്രി ഗുണ്ടാസംഘം ലക്ഷ്മിയെ വീട്ടിൽ കയറി വെട്ടിക്കൊല്ലുകയായിരുന്നു.

രാത്രി ഒൻപതരയോടെ വീട്ടിലെത്തിയ ഗുണ്ടാസംഘം പടക്കം എറിഞ്ഞതിന് ശേഷം ആക്രമണം നടത്തുകയായിരുന്നു.ഈ സമയം ലക്ഷ്മിയുടെ ഭർത്താവ് വീട്ടിലുണ്ടായിരുന്നില്ല. ലക്ഷ്മിയുടെ ഭർത്താവ് ഹരീഷ് വിവിധ കേസുകളിൽ പ്രതിയാണ്.

സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കരാഞ്ചിറ സ്വദേശി നിഖിൽ,ഒളരി സ്വദേശി ശരത് എന്നിവരാണ് പിടിയിലായത്. ഇവരെ നയിച്ച ഗുണ്ടാനേതാവ് ദർശനെ പോലീസ് തിരയുകയാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker