
കളമശ്ശേരിയിലെ ലീഗ് സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ചും പ്രതിഷേധങ്ങളെ കുറിച്ചും അറിയില്ലെന്ന് മുസ്ലിം ലീഗ്. വി കെ ഇബ്രാഹിം കുഞ്ഞിന്റെ മകൻ വി ഇ അബ്ദുൽഗഫൂർ ആണ് ഇവിടെ സ്ഥാനാർത്ഥി. സ്ഥാനാർഥിയെ മാറ്റേണ്ടതില്ലെന്ന് പാർട്ടി ഉന്നതാധികാര സമിതി തീരുമാനിച്ചു. ഇക്കാര്യം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തന്നെ വ്യക്തമാക്കി.
ജില്ലാ നേതൃത്വം അടക്കം നടത്തുന്ന പ്രതിഷേധത്തെ കുറിച്ച് അറിയില്ല എന്നാണ് സാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം. കളമശ്ശേരിയിൽ പ്രതിഷേധങ്ങളും വിമത യോഗവും ചേർന്നിരുന്നു. ഇതിനുപിന്നാലെയാണ് ലീഗ് ഉന്നതാധികാരസമിതി അംഗത്തിന്റെ പ്രതികരണം വന്നിരിക്കുന്നത്.
ഗഫൂറിന് പകരം എറണാകുളം ജില്ലാ നേതാക്കൾ ആവശ്യപ്പെട്ടിട്ടുള്ളത് മങ്കട എംഎൽഎ എ ടി എ അഹമ്മദ് കബീറിനെയാണ്. എന്നാൽ ഈ ആവശ്യത്തെ ലീഗ് നേതൃത്വം തള്ളി.