NewsThen Special
രമയ്ക്ക് മനസ്സു മാറി,വടകരയിൽ മത്സരിക്കാൻ സമ്മതിച്ചതായി രമേശ് ചെന്നിത്തല
യു.ഡി.എഫ് രമയ്ക്ക് സർവ്വ പിന്തുണയും നൽകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു

കോഴിക്കോട്: വടകര അസംബ്ലി സീറ്റിൽ കെ.കെ രമ മത്സരിക്കാൻ സന്നദ്ധത അറിയിച്ചതായി പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല.യു.ഡി.എഫ് രമയ്ക്ക് സർവ്വ പിന്തുണയും നൽകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
മത്സരിക്കാനൊരുക്കമല്ല എന്ന് കെ.കെ രമ നേരത്തെ പറഞ്ഞിരുന്നതുകൊണ്ട് വടകര സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ തീരുമാനിച്ചിരുന്നു.പക്ഷേ കോൺസ് നേതൃത്വത്തിൻ്റെ ഇടപെടലിനെ തുടർന്നാണ് രമ മത്സരിക്കാൻ സന്നദ്ധയായത്.
ബി.ജെ.പി കേരളത്തിൽ ഒരു സീറ്റിൽ പോലും ജയിക്കില്ല.പുലിമടയിൽ ചെന്ന് പുലിയോട് ഏറ്റുമുട്ടുന്ന തന്ത്രമാണ് കോൺഗ്രസ് പരീക്ഷിക്കുന്നതെന്ന് ചെന്നിത്തല അവകാശപ്പെട്ടു.
സ്ഥാനാർത്ഥിപ്പട്ടികയുടെ പേരിലുള്ള പ്രതിഷേധങ്ങളും വിയോജിപ്പുകളും രണ്ടുനാൾ കൊണ്ടു കെട്ടടങ്ങുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.