NewsThen Special

ശോഭ സുരേന്ദ്രനും കെ.സുരേന്ദ്രനും തമ്മില്‍ തര്‍ക്കങ്ങള്‍ ഒന്നുമില്ല: കെ.സുരേന്ദ്രന്‍

ബിജെപിയുടെ ശക്തയായ പ്രവര്‍ത്തക ശോഭ സുരേന്ദ്രന്‍ കുറച്ച് നാളുകളായി പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലൊന്നും സജീവമായി പങ്കെടുത്തിരുന്നില്ല. പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനുമായുള്ള അസ്വാരസ്യങ്ങളാണ് ശോഭ സുരേന്ദ്രനെ പാര്‍ട്ടിയില്‍ നിന്നും അകറ്റി നിര്‍ത്തുന്നതെന്ന് പരക്കെ സംസാരമുണ്ടെങ്കിലും ശോഭ സുരേന്ദ്രന്‍ ഇതിനെപ്പറ്റി പ്രതികരിച്ചിരുന്നില്ല. ഈ തവണത്തെ ഇലക്ഷനുള്ള സ്ഥാനാര്‍ത്ഥികളുടെ സാധ്യത പട്ടികയില്‍ ശോഭ സുരേന്ദ്രന്റെ പേരുണ്ടായിരുന്നുവെങ്കിലും അന്തിമ പട്ടികയില്‍ ശോഭയുടെ പേരില്ലാതിരുന്നതും വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ശോഭ സുരേന്ദ്രന്റെ പേര് പട്ടികയില്‍ നിന്നും ഒഴിവാകാന്‍ കാരണക്കാരന്‍ കെ.സുരേന്ദ്രനാണെന്ന് സംസാരമുണ്ട്

എന്നാല്‍ ശോഭ സുരേന്ദ്രന്‍ ഈ തവണത്തെ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി മത്സരിക്കുമെന്നു പാര്‍ട്ടി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. ശോഭ സുരേന്ദ്രന്‍ മത്സരിക്കണമെന്ന് പാര്‍ട്ടിയും പ്രവര്‍ത്തകരും ആഗ്രഹിക്കുന്നുവെന്നും ആ കാര്യം ശോഭയെ അറിയിച്ചിരുന്നതാണെന്നും കെ.സുരേന്ദ്രന്‍ പറയുന്നു. ബാക്കിയെല്ലാം വെറും മാധ്യമ സൃഷ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴക്കൂട്ടത്ത് മത്സരിക്കാന്‍ ശോഭ സുരേന്ദ്രന്റെ പേര് നിര്‍ദേശിക്കപ്പെട്ടുവെന്നും എന്നാല്‍ കെ.സുരേന്ദ്രന്റെ സ്വാധീനത്തില്‍ ശോഭ സുരേന്ദ്രന്റെ പേര് തള്ളിക്കളഞ്ഞതാണെന്നും ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി കെ.സുരേന്ദ്രന്‍ തന്നെ എത്തിയത്. ബിജെപിയുടെ മുതിര്‍ന്ന നേതാവ് പ്രള്‍ഹാദ് ജോഷി ശോഭ സുരേന്ദ്രനെ നേരിട്ട് വിളിച്ച് മത്സരിക്കണമെന്ന് അറിയിച്ചതായും സുരേന്ദ്രന്‍ പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker