രമ മത്സരിക്കില്ല: വടകര തിരിച്ചെടുത്തെന്ന് എം.എം.ഹസന്

നിയമസഭ തിരഞ്ഞെടുപ്പില്‍ ഓരോ ദിവസവും സംഭവിക്കുന്നത് സിനിമാക്കഥയെ വെല്ലുന്ന ട്വിസ്റ്റുകളാണ്. എല്‍ഡിഎഫും കോണ്‍ഗ്രസ്സും ബിജെപിയും തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. എല്‍ഡിഎഫില്‍ ഒഴികെ മറ്റ് രണ്ടിത്തും സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ഇപ്പോഴും ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുകയാണ്.
പുറത്ത് വരുന്ന ഏറ്റവും പുതിയ വാര്‍ത്ത വടകരയില്‍ കെ.കെ രമ മത്സരരംഗത്ത് നിന്നും പിന്മാറുന്നുവെന്നതാണ്.
ഈ സാഹചര്യത്തില്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട് വടകര സീറ്റില്‍ കോണ്‍ഗ്രസ്സ് തന്നെ മത്സരിക്കുമെന്നതാണ്. യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസനാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. ‘ കെ.കെ രമ മത്സരിക്കുന്നില്ലാത്തതിനാല് വടകര സീറ്റ് തിരിച്ചെടുക്കുന്നു. ധര്‍മ്മടത്തും കോണ്‍ഗ്രസ്സ് ശക്തനായ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കും. ഇതോടെ 94 സീറ്റില്‍ കോണ്‍ഗ്രസ്സ് മത്സരിക്കും’ തമ്പാന് തോമസിന്റെ സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, ഒപ്പം 15 ഓളം ചെറു പാര്‍ട്ടികളുമായി സഹകരിച്ചാവും ഇനിയുള്ള പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു. മാണി സി കാപ്പന്റെ എന്‍സികെയെ യുഡിഎഫിന്റെ ഘടകകക്ഷിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു