Big Breaking

മുരളീധരന്‍ ശക്തന്‍, നേമത്ത് കനത്ത മത്സരം നടക്കും: ഒ രാജഗോപാല്‍

കേരള നിയമസഭ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കടന്നു കഴിഞ്ഞു. സ്ഥാനാര്‍ത്ഥികളെല്ലാം മണ്ഡലങ്ങളില്‍ പ്രചാരണവും ആരംഭിച്ചു കഴിഞ്ഞു. ബിജെപി കഴിഞ്ഞ ദിവസമാണ് തങ്ങളുടെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ടത്. തിരഞ്ഞെടുപ്പില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട നേമം മണ്ഡലത്തില്‍ ബിജെപി ക്ക് വേണ്ടി കളത്തിലറങ്ങുന്നത് കുമ്മനം രാജശേഖരനാണ്. പ്രചാരണം ആരംഭിക്കുന്നതിന് മുന്‍പ് കുമ്മനം രാജശേഖരന്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവും എംഎല്‍എയുമായ ഒ.രാജഗോപാലിന്റെ വസതിയിലെത്തി സന്ദര്‍ശിച്ചിരുന്നു.

കുമ്മനം രാജശേഖരന്റെ സന്ദര്‍ശനത്തിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് കെ.മുരളീധരനെ പറ്റിയുള്ള അദ്ദേഹത്തിന്റെ അഭിപ്രായം തുറന്ന് പറഞ്ഞത് ‘കെ.മുരളീധരന്‍ രാഷ്ട്രീയ പാരമ്പര്യമുള്ള നേതാവാണ്, നേമത്ത് ശക്തമായ മത്സരം നടക്കും. പ്രായമായതിനാലാണ് ഈ തവണ മത്സരിക്കാനില്ലെന്ന് തീരുമാനിച്ചത്. മത്സരിച്ചില്ലെങ്കിലും പ്രചരണരംഗത്ത് സജീവമായി പങ്കെടുക്കുമെന്നും’ അദ്ദേഹം പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker