NewsThen Special
9 നിയമസഭാ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് രാവിലെ 7 മുതൽ വൈകിട്ട് 6 വരെ

ഒൻപത് നിയമസഭാ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് സമയം രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെ ആയിരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ, ഏറനാട്, നിലമ്പൂർ, വണ്ടൂർ, കോങ്ങാട്, മണ്ണാർക്കാട്, മലമ്പുഴ മണ്ഡലങ്ങളിലാണ് പുതിയ സമയക്രമം. മറ്റ് നിയമസഭാ മണ്ഡലങ്ങളിൽ രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെയാണ് വോട്ടെടുപ്പ്.