
തമിഴകത്തിന്റെ തല അജിത്ത് കുമാറിനെ നായകനാക്കി എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘വലിമൈ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മെയ് 1 ന് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിടും. ചിത്രത്തിന്റെ നിര്‍മ്മാതാവായ ബോണി കപൂറാണ് ചിത്രത്തെപ്പറ്റിയുള്ള പുതിയ വിവരം പുറത്ത് വിട്ടത്. മെയ് 1-ാം തീയതി അജിത്തിന്റെ ജന്മദിനമാണ്. ഇതിനോട് അനുബന്ധിച്ചാണ് അണിയറ പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പുറത്ത് വിടുന്നത്. ധീരന് അധികാരം ഒന്‍ട്ര്, നേര്‍ക്കൊണ്ട പാര്‍വൈ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജിത്തിനെ നായകനാക്കി എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വലിമൈ. ചിത്രത്തില്‍ പോലീസ് ഓഫിസറായിട്ടാണ് താരമെത്തുന്നത്. ചിത്രത്തെപ്പറ്റിയുള്ള യാതൊരുവിധ വിവരങ്ങളും അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ പുറത്ത് വിട്ടിരുന്നില്ല. പുതിയ വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്