NewsThen Special

തവനൂരില്‍ ഫിറോസ് കുന്നംപറമ്പിലും, നിലമ്പൂരില്‍ വി.വി പ്രകാശും

നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ തവനൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചു എന്ന് സൂചന. ഫിറോസ് കുന്നംപറമ്പിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുക. നിലമ്പൂരില്‍ വി.വി പ്രകാശും മത്സരിക്കുമെന്നാണ് വിവരം. ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം അറിയിച്ചു.

അതേസമയം, കഴിഞ്ഞ ദിവസത്തെ ഫിറോസ് കുന്നംപറമ്പിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തെ തുടര്‍ന്ന് താന്‍ മത്സരരംഗത്ത് നിന്ന് പിന്‍മാറുകയാണെന്ന് അറിയിച്ചിരുന്നു. ‘സന്തോഷത്തോടെ ഞാന്‍ മാറി നില്‍ക്കുകയാണ് ഒരിക്കലും ഞാന്‍ ആഗ്രഹിച്ചതല്ല മത്സരിക്കാന്‍, ആരെയും മാറ്റി നിര്‍ത്തിയിട്ട് എനിക്കൊരു സീറ്റ് വേണ്ട’, ഫിറോസ് കുറിച്ചു. ഈ പോസ്റ്റിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിയാസ് മുക്കോളി സ്ഥാനാര്‍ഥിയാകുമെന്ന് ഏതാണ്ട് ഉറപ്പിച്ചിരുന്നു. എന്നാല്‍ വീണ്ടും നേതൃത്വം ഇടപെട്ട് ഫിറോസിനെ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഫിറോസ് മത്സരിക്കാന്‍ സമ്മതം അറിയിച്ചതായി കോണ്‍ഗ്രസ് ജില്ലാ നേതൃത്വം പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker