സ്ത്രീകള്‍ക്ക് പ്രാതിനിധ്യം ലഭിച്ചിട്ടുണ്ട്: ലതിക സുഭാഷിനെ തള്ളി രമ്യ ഹരിദാസ്

സീറ്റ് നല്‍കാത്തതിന്റെ പേരില്‍ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച മഹിള കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് ലതിക സുഭാഷിനെ തള്ളി ആലത്തൂര്‍ എം.പി രമ്യ ഹരിദാസ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഒരു പ്രശ്നവും ഇല്ലെന്നും സ്ത്രീകള്‍ക്ക് പട്ടികയില്‍ പ്രാതിനിധ്യം കിട്ടിയില്ലെന്ന് വിലയിരുത്താന്‍ കഴിയില്ലെന്നും രമ്യ തൃശൂരില്‍ പറഞ്ഞു.
സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ത്രീകളുടെ എണ്ണം കുറവാണെന്ന് അഭിപ്രായം ഇല്ല. ജയസാധ്യത നോക്കിയാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചതെന്നും രമ്യ ഹരിദാസ് പറഞ്ഞു. ലതിക സുഭാഷിന് പ്രതിഷേധിക്കേണ്ട സാഹചര്യം ഇല്ലെന്നും എന്നാല്‍ അവര്‍ പ്രകടിപ്പിച്ചത് സ്വന്തം വികാരമാണെന്നും രമ്യ ഹരിദാസ് പറഞ്ഞു. ലതിക സ്വതന്ത്ര സ്ഥാനാര്‍ഥിയാകും എന്നു കരുതുന്നില്ല. ഇത് സംബന്ധിച്ച വാര്‍ത്തകള്‍ എല്ലാം മാധ്യമ സൃഷ്ടി മാത്രമാണെന്നും രമ്യ ഹരിദാസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, സീറ്റ് നിഷേധിക്കപ്പെട്ടതോടെ ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാനാണ് ലതിക സുഭാഷിന്റെ തീരുമാനം. പ്രവര്‍ത്തകരുടെ യോഗം വിളിച്ച ലതിക വൈകിട്ട് തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കും. എഐസിസി കെപിസിസി അംഗത്വങ്ങള്‍ ലതികാ സുഭാഷ് രാജിവെച്ചു. ലതികയെ അനുനയിപ്പിക്കാന്‍ എ.കെ. ആന്റണി ഉള്‍പ്പെടെയുള്ള നേതാക്കളുടെ ഊര്‍ജിത ശ്രമം തുടരുന്നു. പ്രഖ്യാപനത്തിന് ശേഷം പ്രചാരണത്തിന് ഇന്ന് തുടക്കം കുറിക്കും.