NewsThen Special

കോയമ്പത്തൂര്‍ സൗത്തില്‍ തീ പാറും: കമലഹാസനെതിരെ വാനതി

മലഹാസന്റെ സ്ഥാനാര്‍ത്തിത്വം കൊണ്ട് തന്നെ ശ്രദ്ധേയമാണ് കോയമ്പത്തൂര്‍ സൗത്ത് മണ്ഡലം. ഇപ്പോഴിതാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുകയാണ്. മഹിളാ മോര്‍ച്ച ദേശീയ പ്രസിഡന്റ് വാനതി ശ്രീനിവാസനാണ് കമല്‍ഹാസനെതിരെ മത്സരരംഗത്തിറങ്ങുന്നത്. ഇരുവര്‍ക്കും ഒപ്പം ഏറ്റുമുട്ടാന്‍ കോണ്‍ഗ്രസ്സിന്റെയും അമ്മ മക്കള്‍ മുന്നേറ്റ കഴകത്തിന്റെയും സ്ഥാനാര്‍ത്ഥികളുമുണ്ട്.

തിരഞ്ഞെടുപ്പില്‍ സംസ്ഥാനം ഏറെ ആകാംക്ഷയോടെ നോക്കി കാണുന്ന മണ്ഡലമായി കോയമ്പത്തൂര്‍ സൗത്ത് മാറിക്കഴിഞ്ഞു. മണ്ഡലത്തില്‍ താമര വിരിയുമെന്ന് ഉറപ്പിച്ച് പറയുകയാണ് വാനതി ശ്രീനിവാസന്‍. മുരുകനാണ് ബിജെപിയുടെ കോയമ്പത്തൂരിലെ പ്രചരണ ആയുധം. തമിഴ് നാട്ടുകാര്‍ക്ക് ഏറെ വൈകാരിക ബന്ധമുള്ള ദൈവമാണ് മുരുകന്‍. മുരുകനെതിരെ ആക്രമണ ഉണ്ടാകുമെന്നതാണ് ബിജെപിയുടെ പ്രചരണ തന്ത്രം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker