KeralaLead NewsNEWS

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞു; പവന് 36,040 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ശനിയാഴ്ച ഗ്രാമിന് 10 രൂപ കുറഞ്ഞ് 4,505 രൂപയിലും പവന് 80 രൂപ കുറഞ്ഞ് 36,040 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. സംസ്ഥാനത്ത് ഇന്നലെ ഉച്ച വരെ ഗ്രാമിന് 4,485 രൂപയും പവന് 35,880 രൂപയും ഉച്ചക്ക് ശേഷം ഗ്രാമിന് 4,515 രൂപയും പവന് 36,120 രൂപയുമാണ് രേഖപ്പെടുത്തിയത്.

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത് നവംബര്‍ 16 ന് ആണ്. ഗ്രാമിന് 4,615 രൂപയും പവന് 36,920 രൂപയുമാണ് ഏറ്റവും ഉയര്‍ന്ന നിരക്ക്. ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് നവംബര്‍ 3,4 ദിവസങ്ങളിലെ 35,640 രൂപയാണ്.

Back to top button
error: