LIFEMovie

പരിമിതികളെ തോല്‍പ്പിച്ച് സ്വപ്‌നങ്ങളിലേക്ക് നടന്നു കയറിയ പാത്തു: ഇത് പെണ്‍കരുത്തിന്റെ കഥ

മുക്ക് എന്തെങ്കിലും കുറവുകളുണ്ടെങ്കില്‍ അതിനെ മാത്രം ശ്രദ്ധിച്ച് കഴിവുകളെക്കുറിച്ച് മറക്കുന്നവരാണ് ഭൂരിഭാഗം മലയാളികളും. കിട്ടാത്തതിനെ പറ്റിയാണ് നമ്മുടെയെല്ലാം വിഷമം. എന്നാല്‍ പാത്തുവിന് തന്റെ ഇല്ലായ്മകളെയോര്‍ത്ത് പരിഭവമില്ല. മുന്നോട്ടുള്ള ജീവിതത്തില്‍ സ്വപ്‌നം കണ്ടതൊക്കെ നേടിയെടുക്കാനുള്ള വാശി മാത്രമേ അവള്‍ക്കുള്ളു. പാദമില്ലാതെ ജനിച്ച കുട്ടി, 17-ാം വയസ്സില്‍ വലതു കാല്‍ മുറിച്ചു മാറ്റേണ്ടി വന്ന കുട്ടി. ഇന്നവള്‍ മോഡലിംഗ് രംഗത്തെ തന്റേതായ സ്ഥാനം നേടിയിരിക്കുന്നു. താന്‍ കണ്ട സ്വപ്‌നങ്ങളിലേക്ക് അവള്‍ പതിയെ പതിയെ നടന്ന് തുടങ്ങിയിരിക്കുന്നു

ജന്മനാ ഫാത്തിമയുടെ വലതു കാലിന് നീളക്കുറവുണ്ടായിരുന്നു. ആറാം ക്ലാസ്സ് വരെ ഒറ്റക്കാല് കുത്തിയാണ് നടന്നിരുന്നത്. പിന്നീട് കൃത്രിമകാല്‍ വെച്ചുവെങ്കിലും അതിനോട് പൊരുത്തപ്പെടാന്‍ അവള്‍ക്ക് സാധിച്ചില്ല. പതിയെ പതിയെ വേദനയും അവളുടെ കാലിനെ പിടിമുറുക്കി. ആശുപത്രിയിലെത്തിച്ചപ്പോള്‍ ഡോക്ടര്‍ പറഞ്ഞത് ഈ കാല്‍ മുറിച്ചു കളയണമെന്നാണ്. വീട്ടില്‍ എല്ലാവരും എതിര്‍ത്തിട്ടും ഫാത്തിമയുടെ നിര്‍ബന്ധത്തിന് വഴങ്ങി കാല്‍ മുറിച്ച് മാറ്റി. പുതിയ കാല്‍ വെച്ചതോടെയാണ് ആത്മവിശ്വാസം വന്ന് തുടങ്ങിയത്. മല കയറുമ്പോഴും, റാംപില്‍ നടക്കുമ്പോഴുമൊക്കെ വേദന അനുഭവപ്പെടാറുണ്ടെന്നും എന്നാലത് കാര്യമാക്കാറില്ലെന്നും ഫാത്തിമ പറയുന്നു

കഴിഞ്ഞ പ്രണയദിനത്തില്‍ പുറത്തിറങ്ങിയ പാത്തുവിന്റെ ഫോട്ടോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ഫാത്തിമ എന്നാണ് പേരെങ്കിലും മോഡലിംഗ് രംഗത്ത് പാത്തു എന്നാണ് അറിപ്പെടുന്നത്. ഫാത്തിമ ഇപ്പോള്‍ കൊല്ലം എസ്.എന്‍ കോളജിലെ ഫൈനല്‍ ഇയര്‍ ബിഎ ഫിലോസഫി വിദ്യാര്‍ത്ഥിനിയാണ്. പഠനത്തോടൊപ്പം പ്രശസ്ത മോഡലിംഗ് കമ്പിനിയായ എമിറേറ്റ്‌സിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker