Big Breaking

തെരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് പ്രാതിനിധ്യം നല്‍കുന്നതില്‍ മൂന്നു മുന്നണികളും പരാജയം: ആനി രാജ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കുന്നതില്‍ മൂന്നു മുന്നണികളും പരാജയപ്പെട്ടെന്ന് ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആനി രാജ.

ഈ സ്ഥാനാര്‍ത്ഥി പട്ടിക കേരളത്തിലെ മുഴുവന്‍ പാര്‍ട്ടികളുടെയും കൂട്ടത്തോല്‍വിയാണെന്നും സിപിഐ ഉള്‍പ്പെടുന്ന ഇടതുമുന്നണി കൂടുതല്‍ സ്ത്രീകള്‍ക്ക് സീറ്റ് നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശയാണ് ഉണ്ടായതെന്നും ആനി രാജ പറഞ്ഞു. സ്ഥാനാര്‍ഥികളെ പരിഗണിക്കുമ്പോള്‍ സ്ത്രീകളോട് ഒരു പ്രതികാര ബുദ്ധിയോടെയുള്ള സമീപനമാണോ സ്വീകരിച്ചിരിക്കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അത്തരത്തിലുള്ള പ്രതികരണങ്ങള്‍ പുരുഷന്മാരുടെ ഭാഗത്തു നിന്നു തന്നെ വന്നിട്ടുണ്ട് അതുകൊണ്ടാണ് ഈ സംശയം ഒന്നു കൂടി ബലപ്പെടുന്നതെന്നും ആനിരാജ പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് ലതികാ സുഭാഷിന് സ്ഥാനാര്‍ഥിത്വം നിഷേധിച്ചതിനെയും ആനിരാജ വിമര്‍ശിച്ചു. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത് ലതിക സുഭാഷ് തലമുണ്ഡനം ചെയ്തത് ശരിയായില്ല എന്നാണ്. സ്ത്രീകള്‍ ഏത് രീതിയില്‍ പ്രതിഷേധിക്കണമെന്നത് പോലും പുരുഷന്‍മാര്‍ തീരുമാനിക്കുന്നുവെന്നുംഅതൊരു സ്ത്രീവിരുദ്ധ സമീപനമാണെന്നും ആനി രാജ കൂട്ടിച്ചേര്‍ത്തു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker