SportsTRENDING

ബുമ്രയുടെ വിവാഹം തിങ്കളാഴ്ചയെന്ന് സൂചന: വധുവിന്റെ കാര്യത്തില്‍ ട്വിസ്റ്റ്

ന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്ര തിങ്കളാള്ച ഗോവയില്‍ വെച്ച് ക്രിക്കറ്റ് ഷോകളിലൂടെ ശ്രദ്ധേയായ മോഡല്‍ സഞ്ജന ഗണേശിനെ വിവാഹം കഴിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് മുന്‍പും ശേഷവും നടക്കുന്ന ഷോകളുടെ അവതാരകയായി ശ്രദ്ധ നേടിയ താരമാണ് സഞ്ജന. ഐപിഎല്‍ മത്സരങ്ങളില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഷോകളിലൂടെയും താരം ജനശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.

ഇരുവരുടേയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉള്‍പ്പടെ ആകെ 20 പേര്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുക്കുകയെന്നാണ് അറിയാന്‍ കഴിയുന്നത്. ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടക്കുക. പ്രീ-വെഡ്ഡിംഗ് ചടങ്ങുകള്‍ ഗോവയില്‍ കഴിഞ്ഞതായി സൂചനകളുണ്ട്. വിവാഹത്തിന് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനടക്കം വിലക്കുണ്ട്. ഇംഗ്ലണ്ടിനെതിരായി നടക്കുന്ന നാലാം ടെസ്റ്റില്‍ നിന്നും ബുമ്ര വിട്ട് നിന്നതാണ് സംശയത്തിനിടയാക്കിയത്.

മലയാളിയും ചലച്ചിത്രതാരവുമായ അനുപമ പരമേശ്വരന്റെ പേരിനൊപ്പം ഇടക്കാലത്ത് ബുമ്രയുടെ പേര് ചേര്‍ത്ത് പറഞ്ഞിരുന്നു. ഇരുവരും പ്രണയത്തിലാണെന്നും ഒരുമിച്ച് അവധിക്കാലം ആഘോഷിക്കുകയാണെന്നും തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ സഞ്ജനയുമായുള്ള വിവാഹ വാര്‍ത്ത വന്നതോടെ തല്‍ക്കാലത്തേക്ക് അനുപമ രക്ഷപെട്ടിരിക്കുകയാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker