NewsThen Special

ലതിക തല മുണ്ഡനം ചെയ്തതോടെ കോണ്‍ഗ്രസിന്റെ അവസ്ഥ: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ മാത്യു സാമുവലിന്റെ അഭിപ്രായത്തില്‍

കേരളത്തിലെ ഇലക്ഷനില്‍ LDF, UDF,BJP ല്‍ നിന്ന് ആരൊക്കെയാണ് മത്സരിക്കുന്നത്, അതിന്റെ ടിക്കറ്റുകളൊക്കെ പ്രഖ്യാപിച്ചു കഴിഞ്ഞു. നേരത്തെ പറഞ്ഞ സര്‍വേകള്‍ ഈ പറയുന്ന ഒപ്പീനിയന്‍സ് ഇതിലേക്കൊന്ന് പോവാം. എന്താണ് ഈ ലിസ്റ്റ് കണ്ടിട്ട് എനിക്ക് തോന്നുന്നത്. CPM എന്ന് പറയുന്ന പാര്‍ട്ടി അവരുടെ സീറ്റിന്റെ ടാലി 95 മുതല്‍ 100 വരെ കൂട്ടുവാന്‍ സാധ്യതയുണ്ട്. എന്തൊക്കെയാണ് കോണ്‍ഗ്രസ്സ് പറയുന്നത്. ചെറുപ്പക്കാരുടെ ബഹളമായിരിക്കും, സ്ത്രീകള്‍ക്ക് വലിയ പ്രാമുഖ്യം ഉണ്ടായിരിക്കും. ഒരു കാര്യം വ്യക്തമായിട്ട് ഞാന്‍ ഓര്‍മ്മിപ്പിക്കുന്നു. കോണ്‍ഗ്രസ്സ് മന്‍മോഹന്‍ സിങ്ങിനെ പ്രധാന മന്ത്രിയാക്കുന്നതിന് ഉണ്ടായ കാരണം എന്തായിരുന്നു.? കോണ്‍ഗ്രസ്സിന് കൂടുതല്‍ സീറ്റ് കിട്ടുന്നു, അത് കഴിയുമ്പോള്‍ സോണിയ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണമെന്ന് കോണ്‍ഗ്രസ്സിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം തീരുമാനിക്കുന്നു. അന്ന് സുഷമ സ്വരാജും ഉമ ഭാരതിയും പറഞ്ഞു ഒരു വിദേശ വനിത ഇന്ത്യയുടെ പ്രധാനമന്ത്രി ആവുകയാണെങ്കില്‍ അവര്‍ തല മുണ്ഡനം ചെയ്യും. ആ ഒറ്റ സ്റ്റേറ്റ്‌മെന്റിലാണ് സോണിയ ഗാന്ധി മാറി നിന്നിട്ട് മന്‍മോഹന്‍ സിങ്ങിനെ പ്രധാമന്ത്രിയാക്കുന്നത്. അത് ഏറ്റവും നല്ലത്. സോണിയാ ഗാന്ധിക്ക് ഇന്ത്യ ഭരിക്കുവാന്‍ അറിയില്ല. ഇന്ത്യ എന്താണെന്ന് വ്യക്തമായ ധാരണ ആ സ്ത്രീക്കില്ല

ഇങ്ങോട്ട് വരട്ടെ, കേരളത്തില്‍ കോണ്‍ഗ്രസ്സിന്റെ ലിസ്റ്റുമായി ബന്ധപ്പെട്ട് ആരാണ് ഈ നേമം ഈ സ്ഥിതിയിലേക്ക് എത്തിച്ചത്. അതേ പോലെ ഈ തവണ മലമ്പുഴ ആക്കാന്‍ ശ്രമിച്ചു. അതേ പോലെ ഈ പ്രാവശ്യം മട്ടന്നൂരാക്കാന്‍ ശ്രമിച്ചു. ബേസിക്കലി കോണ്‍ഗ്രസ്സിന്റെ കേരളത്തിലെ നേതൃത്വം എന്ന് പറയുന്നത് ഈ ചരിത്രത്തിലെ ഏറ്റവും മോശമായ നേതൃത്വമാണ്, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്ന കെപിസിസി പ്രസിഡന്റ്. കാരണം ഇയാളൊരു കെട്ടിയിറക്കിയ സാധനമാ. ഇയാള്‍ക്ക് കേരളത്തിലെ കോണ്‍ഗ്രസ്സുകാരന്റെ വികാരോം കൊണാപ്പും ഒന്നും അറിയത്തില്ല. ഇയാളുടെ പത്ര സമ്മേളനം കണ്ടോ, ഒരു ബഫൂണ്‍ പോലെയാണ് പത്രസമ്മേളനം. പുള്ളീടെ വിചാരം പുള്ളീടെ ഭയങ്കര ഇന്റലക്ച്വല്‍ ധാരണയാണെന്നാണ്. ആ സാധനമൊന്നും അയാള്‍ക്കില്ല. അയാള്‍ കേരളത്തിന്റെ വടക്ക് ഭാഗത്ത് നിന്നുള്ള നേതാവാണ്. ഈ പറയുന്ന സംഭവമൊന്നും ഇയാള്‍ക്കില്ല. ഇയാള്‍ക്കീ പറയുന്ന സ്വാധീനോമില്ല

ഈ കോണ്‍ഗ്രസ്സിനകത്ത് ഇലക്ഷനുമായി ബന്ധപ്പെട്ട് എല്ലാ പ്രാവശ്യവും പ്രശ്‌നമുണ്ടാവാറുണ്ട്. പക്ഷേ ഇത്രേം പ്രശ്‌നങ്ങള് നിങ്ങള് കണ്ടിട്ടുണ്ടോ.? കോണ്‍ഗ്രസ്സിന് നേമത്ത് ബേസ് ഇല്ല. അതാരാ കളഞ്ഞത്. തിരുവനന്തപുരം ജില്ലയിലെ സ്ഥിതി വളരെ ദയനീയമാണ്. കേരളത്തിലെ ശ്രദ്ധേയനായ നേതാവായ കെ.സുധാകരനോട് പോലും ആലോചിക്കാതെയാണ് സീറ്റുകള്‍ നിശ്ചയിച്ചത്. കണ്ണൂര് പോലും..ഇവരെന്ത് ഡിസ്‌കഷന്‍ നടത്തിയെന്നാ ഈ പറയുന്നേ..? സ്ഥിരമായി തോല്‍ക്കുന്ന സീറ്റുകള്‍ ചെറുപ്പക്കാര്‍ക്ക് കൊടുത്തു. ഈ പറയുന്ന കായംകുളം അവര്‍ ഉയര്‍ത്തി കാണിക്കുന്നു. അവിടെ സ്ഥിരം തോല്‍ക്കുകയല്ലേ.?

ഉമ്മന്‍ചാണ്ടി കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ ഒരു കരിസ്മാറ്റിക് ലീഡര്‍ തന്നെയാണ്. അയാളെ ഒതുക്കുവാന്‍ വേണ്ടി നടത്തിയ ഈ നേമം എന്ന സംഭവം ആരാ കൊണ്ടു വന്നത്.? സാക്ഷാല്‍ കെ.സി വേണുഗോപാല്‍. കേരളത്തില്‍ കോണ്‍ഗ്രസ്സ് ദയനീയമായി തോല്‍ക്കണെമെന്നും അപ്പോള്‍ അവിടെ ലീഡര്‍ഷിപ്പ് മാറുമെന്നും’കെ.സി വരു കേരളത്തെ രക്ഷിക്കു’ എന്ന മുദ്രാവാക്യം ഉയരുകയും ഇദ്ദേഹത്തെ കേരളത്തിലെ ലീഡറായി വാഴിക്കുകയും ചെയ്യുമെന്നായിരുന്നു പുള്ളീടെ ധാരണ. ഈ പറയുന്ന കെ.സി വേണുഗോപാല്‍ അത്രയ്ക്കും സ്‌ട്രോങ് ആണെങ്കില്‍ അദ്ദേഹം ആദ്യം പോയി മത്സരിച്ച് ജയിക്കേണ്ടത് ധര്‍മ്മടത്തും മഞ്ചേശ്വരത്തുമാണ്. കോണ്‍ഗ്രസ്സിനെ ഈ പരുവത്തിലാക്കിയതിന്റെ പൂര്‍ണ ഉത്തരവാദി ഇയാളാണ്. നിങ്ങളോരോന്നും ഡേറ്റ വെച്ച് നോക്കുക. എന്നിട്ട് ഒടുവില്‍ ആലപ്പുഴയില്‍ തോക്കുമെന്നുറപ്പായപ്പോള്‍ അവിടെ നിന്നും മുങ്ങി. കേരളത്തിലെ കോണ്‍ഗ്രസ്സിനെ ഈ അവസ്ഥയിലാക്കിയതിന്റെ പരിപൂര്‍ണ ഉത്തരാവാദി ഇയാളാണ്

എ.കെ.ആന്റണിയുടെ ഉപ്പോഴത്തെ ധാരണ അനുസരിച്ച് മുല്ലപ്പള്ളി രാമചന്ദ്രനെ മുഖ്യമന്ത്രി ആക്കണം. എന്നാല്‍ മുല്ലപ്പള്ളി എവിടെയും മത്സരിച്ചാല്‍ ജയിക്കില്ല. അതിന് പറ്റിയൊരു സീറ്റില്ല. അല്ലെങ്കില്‍ മുസ്ലിം ലീഗിന്റെ ഒരു സീറ്റ് കൊടുക്കണം. മത്സരിക്കാതിരിക്കുകയും എങ്ങനെയെങ്കിലും ചാന്‍സില് കോണ്‍ഗ്രസ്സ് അധികാരത്തില്‍ വരികയും ചെയ്യുകയാണെങ്കില്‍ ഈ പറയുന്ന ഉമ്മന്‍ചാണ്ടി രമേശ് ചെന്നിത്തല ടസില്‍ ഉണ്ടാക്കി അവിടെ പറന്നിറങ്ങാനിരിക്കുന്ന സാധനമാണ് മുല്ലപ്പള്ളി. അയാള് കേരളത്തിലെ മുഖ്യമന്ത്രി ആയാലുള്ള സ്ഥിതിയൊന്നാലോചിച്ചേ. ഇതാണ് ഞാന്‍ പറയുന്നേ കോണ്‍ഗ്രസ്സ് പാര്‍ട്ടിയെ നശിപ്പിക്കാനിറങ്ങിയ കുറച്ചാളുകള്‍. ഇതുകൊണ്ടാണ് കോണ്‍ഗ്രസ്സ് പാര്‍ട്ടി ഇന്ത്യയിലും രക്ഷപെടാത്തത്. കേരളത്തിലെയും സ്ഥിതി അതായിരിക്കും. കോണ്‍ഗ്രസ്സിന്റെ ഈ പറയുന്ന നേമം, അടുത്ത ഇലക്ഷനോട് കൂടി കേരളത്തില്‍ എത്ര നേമങ്ങള്‍ ഉണ്ടാകുമെന്ന് കണ്ടോണം. ഇതാണ് ഈ പാര്‍ട്ടിയുടെ പ്രശ്‌നം. രാഹുല്‍ ഗാന്ധിക്ക് കേരളത്തെപ്പറ്റി എന്തറിയാം. ബുദ്ധി സ്ഥിരത ഉറയ്ക്കാത്ത ഒരു പയ്യനാണ്. അയാളെ ഇന്ത്യന്‍ പ്രധാനമന്ത്രിയാക്കാന്‍ നടക്കുകയാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker