IndiaNEWS

24 മണിക്കൂറിനിടെ 26,291 കോവിഡ് കേസുകള്‍

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 26,291 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കോവിഡ് കേസുകളുടെ എണ്ണം 1,13,85,339 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 118 പേരാണ് രോഗം മൂലം മരണപ്പെട്ടത്. ഇതോടെ ആകെ മരണം 1,58,725 ആയി.

24 മണിക്കൂറിനിടെ 17,455 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,10,07,352 ആയി. വിവിധ സംസ്ഥാനങ്ങളിലായി 2,19,262 പേരാണ് ഇപ്പോള്‍ രോഗം മൂലം ചികിത്സയിലുളളത്. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ മഹാരാഷ്ട്രയിലാണ്. ഞായറാഴ്ച മാത്രം 16,620 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker