KeralaNEWS

ലതികാസുഭാഷുമായി ഇനി ചര്‍ച്ചയ്ക്ക് സാധ്യതയില്ല: ഉമ്മന്‍ചാണ്ടി

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിക്കാത്തതിനെ തുടര്‍ന്ന് തലമുണ്ഡനം ചെയ്ത് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജി വെച്ച് സ്വതന്ത്രയായി മത്സരിക്കാനൊരുങ്ങുന്ന ലതികാസുഭാഷുമായി ഇനി ചര്‍ച്ചയ്ക്ക് സാധ്യതയില്ലെന്ന് ഉമ്മന്‍ചാണ്ടി.

ഏറ്റുമാനൂര്‍ സീറ്റ് വേണമെന്ന് വാശി പിടിക്കുകയായിരുന്നു ലതികാ സുഭാഷ്.
കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ മണ്ഡലങ്ങള്‍ നേരത്തേ ലതിക ചോദിച്ചിരുന്നില്ല. സ്വതന്ത്രയായി ലതിക മത്സരിക്കുന്നതിനെക്കുറിച്ച് തനിക്കൊന്നും പറയാനില്ലെന്നും സീറ്റുകള്‍ നിശ്ചയിച്ച ശേഷമാണ് വൈപ്പിന്‍ മണ്ഡലം ലതിക ചോദിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

ലതികാ സുഭാഷിന്റെ പ്രതിഷേധം ഒഴിവാക്കേണ്ടതായിരുന്നുവെന്നും ലതികാ സുഭാഷിന് സീറ്റിന് അര്‍ഹതയുണ്ടെന്നും ഉമ്മന്‍ചാണ്ടി പറയുന്നു.

അതേസമയം, ഏറ്റുമാനൂരില്‍ തനിക്ക് വിജയിക്കാന്‍ ആവുമെന്ന് ലതികാസുഭാഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അണികളുമായി കൂടിയാലോചിച്ച ശേഷം തീരുമാനമെടുക്കുമെന്നാണ് ലതികാ സുഭാഷ് പറയുന്നത്.

ഫോണ്‍ വിളിച്ചിട്ട് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അത് അറ്റന്‍ഡ് ചെയ്യുക പോലും ചെയ്തില്ലെന്ന് ലതികാ സുഭാഷ് കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയാകാന്‍ താനില്ലെന്നും ലതികാസുഭാഷ് പറഞ്ഞു. പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച വനിതകളെ ആണ് മത്സരിപ്പിക്കേണ്ടത്. പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാത്തവരെ കൊണ്ടുവന്നിട്ട് ഒരു കാര്യവും ഇല്ലെന്നും ലതികാസുഭാഷ് വ്യക്തമാക്കി.

സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവന്ന ഉടനെയാണ് ലതിക സുഭാഷ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചെന്ന് പ്രഖ്യാപിച്ച് തലമുണ്ഡനം ചെയ്തത്. കെപിസിസി ആസ്ഥാനത്ത് മുമ്പില്‍ വെച്ചായിരുന്നു തലമുണ്ഡനം ചെയ്യല്‍.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker