KeralaNEWS

വിദ്യാര്‍ത്ഥികള്‍ക്കായി ‘വീഹെല്‍പ്പ്’ ഇനി പരീക്ഷയെ പേടിക്കേണ്ട

കോവിഡ് കാലത്തെ ഏകാന്ത ജീവിതവും പാതിയില്‍ മുടങ്ങിയ പഠനവുമെല്ലാം വിദ്യാര്‍ത്ഥികളെ മാനസിക സമ്മര്‍ദത്തിലേക്ക് തള്ളി വിട്ടിട്ടുണ്ട്. ഹയര്‍ സെക്കന്ററി പരീക്ഷ അടുത്തതോടെ വിദ്യാര്‍ത്ഥികളില്‍ പലര്‍ക്കും പേടി കുടുങ്ങിയിട്ടുമുണ്ട്. കൃത്യമായി പരീക്ഷയെ അഭിമുഖീകരിക്കാന്‍ സാധിക്കുമോ എന്നതാണ് പലരുടേയും സംശയം. എന്നാല്‍ ഇപ്പോഴിതാ ഇത്തരത്തിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പുതിയ പദ്ധതിയുമായി പൊതു വിദ്യാഭ്യാസ വകുപ്പ് രംഗത്തെത്തിയിരിക്കുകയാണ്.

വീഹെല്‍പ്പ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ലക്ഷ്യം ഹയര്‍ സെക്കന്ററി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ മാനസിക സമ്മര്‍ദം കുറയ്ക്കുവാന്‍ വേണ്ട പിന്തുണ നല്‍കുക എന്നതാണ്. ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ടെലിഫോണ്‍ കൗണ്‍സിലിംഗ് സേവനം ലഭ്യമാണ്. 18004255459 എന്ന നമ്പറിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. പരീക്ഷ അവസാനിക്കുന്ന ദിവസം വരെ രാവിലെ 7 മുതല്‍ വൈകിട്ട് 7 മണി വരെ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഈ നമ്പറിലേക്ക് വിളിച്ച് സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. ഹയര്‍ സെക്കന്ററി കരിയര്‍ ഗൈഡന്‍സ് ആന്റ് അഡോളസന്റ് കൗണ്‍സലിങ്ങ് സെല്ലിന്റഎ നേതൃത്വത്തിലാണ് സേവനം ലഭ്യമാക്കുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker