KeralaNEWS

ഇന്ന് രാവിലെ പിണറായി പത്രിക സമർപ്പിക്കും

പതിനൊന്ന് മണിക്ക് കളക്ട്രേറ്റിലെ അസിസ്റ്റന്‍റ് ഡെവലപ്മെന്‍റ് കമ്മീഷണർക്ക് മുമ്പാകെയാണ് പത്രിക നൽകുക

പിണറായി വിജയൻ ഇന്ന് പത്രിക സമർപ്പിക്കും.
ധർമ്മടം നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിട്ടാണ് പിണറായി വിജയൻ മത്സരിക്കുന്നത്. പതിനൊന്ന് മണിക്ക് കളക്ട്രേറ്റിലെ അസിസ്റ്റന്‍റ് ഡെവലപ്മെന്‍റ് കമ്മീഷണർക്ക് മുമ്പാകെയാണ് പത്രിക നൽകുക.

സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിയ ശേഷം എൽ.ഡി.എഫ് നേതാക്കൾക്കൊപ്പമാണ് മുഖ്യമന്ത്രി കളക്ട്രേറ്റിലേക്ക് പോവുക. പതിനൊന്നരക്ക് കണ്ണൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥി കടന്നപ്പള്ളി രാമചന്ദ്രനും കളക്ട്രേറ്റിലെത്തി പത്രിക സമ‍ർപ്പിക്കും. പാലായിലെ സ്ഥാനാർത്ഥി ജോസ് കെ മാണിയും ഇന്നാണ് പത്രിക സമർപ്പിക്കുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker