KeralaNEWS

എംപി സ്ഥാനം രാജിവയ്ക്കില്ലെന്ന് കെ മുരളീധരൻ

വർഗീയതക്കെതിരെ ഉള്ള പോരാട്ടമാണ് ഇത്തവണത്തേത്

എംപി സ്ഥാനം രാജി വെച്ചല്ല താൻ നേമത്ത് മത്സരിക്കുക എന്ന് കെ മുരളീധരൻ. വിജയിച്ചു കഴിഞ്ഞാൽ ഉപതിരഞ്ഞെടുപ്പ് പിന്നീടാണ് ഉണ്ടാവുകയെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.

അക്രമരാഷ്ട്രീയത്തിനെതിരെ ഉള്ള വെല്ലുവിളിയായിരുന്നു കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ മത്സരം. ലോക്സഭാ തിരഞ്ഞെടുപ്പിൽ ആറ് എംഎൽഎമാരാണ് മത്സരിച്ചത്. ഇതിൽ നാല് പേർ വിജയിച്ചു. എല്ലാ പാർട്ടിക്കാരും ഇതൊക്കെ ചെയ്യുന്നതാണ്. വർഗീയതക്കെതിരെ ഉള്ള പോരാട്ടമാണ് ഇത്തവണത്തേത്. നേമം ഒരിക്കലും ഒരു ഉറച്ച സീറ്റ് അല്ല. വടകര യുഡിഎഫിന്റെ ഉറച്ച സീറ്റ് ആയിരുന്നില്ല. ജനങ്ങൾക്ക് കാര്യങ്ങൾ അറിയാം. ” കെ മുരളീധരൻ പറഞ്ഞു.

” ആറു സീറ്റുകളുടെ സ്ഥാനാർഥി പ്രഖ്യാപനം സംബന്ധിച്ച പ്രശ്നം 24 മണിക്കൂർ കൊണ്ട് പരിഹരിക്കാൻ സാധിക്കുമെന്നാണ് എന്റെ വിശ്വാസം. കുറ്റ്യാടി ഇപ്പോൾ സിപിഐ എം തിരിച്ചെടുക്കും എന്നാണ് പറയുന്നത്. കേഡർ പാർട്ടിയിൽ തന്നെ വ്യത്യാസം വന്നിരിക്കുകയാണ്. ഞങ്ങൾക്ക് ഇതൊന്നും പുത്തരിയല്ല പതിവാണ്. “മുരളീധരൻ വ്യക്തമാക്കി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker