KeralaNEWS

സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറി, പലയിടത്തും പ്രതിഷേധം

അർഹതപ്പെട്ടവർക്ക് പോലും സീറ്റ് നൽകിയില്ലെന്ന് വി എം സുധീരനും ആരോപിച്ചു

സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറി. വനിതകളേയും മഹിളാ കോൺഗ്രസിനെയും അവഗണിച്ചു എന്ന് ആരോപിച്ച് ലതികാ സുഭാഷ് അധ്യക്ഷസ്ഥാനം രാജിവച്ചു. ലതിക കെപിസിസി ആസ്ഥാനത്ത് തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു.കർഷക കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ലാൽ വർഗീസ് കല്പകവാടിയും രാജിവെച്ചു.

പത്തനംതിട്ട മുൻ ഡിസിസി പ്രസിഡൻറ് പാർട്ടി അംഗത്വം രാജിവച്ചു.സോണി സെബാസ്റ്റ്യൻ കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു.

ഇരിക്കൂറിൽ കൂട്ടരാജി.യുഡിഎഫ് കണ്ണൂർ ജില്ലാ ചെയർമാനും 22 ഡിസിസി അംഗങ്ങളും രാജിവച്ചു.അർഹതപ്പെട്ടവർക്ക് പോലും സീറ്റ് നൽകിയില്ലെന്ന് വി എം സുധീരനും ആരോപിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker