LIFEMovie

ഫാദർ എബി കപ്പൂച്ചിൻ എത്തുന്നു; ”വരയന്‍” മെയ് 28ന്

സിജു വില്‍സണെ നായകനാക്കി എം.ജി .പ്രേമചന്ദ്രന്‍ നിര്‍മ്മിച്ച് ജിജോ ജോസഫ് സംവിധാനം ചെയുന്ന ഏറ്റവും പുതിയ ചിത്രമാണ് വരയന്‍. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. മെയ് 28ന് ചിത്രം പ്രദര്‍ശനത്തിനെത്തും. സിജു വില്‍സണ്‍ തന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് റിലീസ് തിയതി പ്രഖ്യാപിച്ചത്. കൂടുതല്‍ ഡെക്കറേഷന്‍ ഒന്നുമില്ല.

എല്ലാവര്‍ക്കും ഇഷ്ട്ടപ്പെടുന്ന സിനിമ ആയിരിക്കും വരയന്‍ എന്നാണ് വിശ്വാസം. അത്രയ്ക്ക് ആത്മാര്‍ത്ഥമായി ഞങ്ങളെല്ലാവരും ഈ സിനിമ നന്നാക്കുവാന്‍ വേണ്ടി ശ്രമിച്ചിട്ടുണ്ട്. ഇനി നിങ്ങളാണ് കണ്ടിട്ട് പറയേണ്ടത്- സിജു കുറിച്ചു.

ചിത്രത്തില്‍ ഫാദര്‍ എബി കാപ്പൂച്ചിന്‍ എന്ന കഥാപാത്രമായാണ് സിജു വില്‍സണ്‍ എത്തുന്നത്.ചിത്രത്തില്‍ നായികയായി എത്തുന്നത് ലിയോണ ലീഷോയാണ് . പ്രസന്ന മാസ്റ്ററുടെ കോറിയോഗ്രാഫിയില്‍ നാല് മനോഹര ഗാനങ്ങളുണ്ട് ഈ ചിത്രത്തില്‍.

മണിയന്‍പിള്ള രാജു, വിജയരാഘവന്‍, ജോയ് മാത്യു, ബിന്ദു പണിക്കര്‍, ജയശങ്കര്‍, ജൂഡ് ആന്റണി, അരിസ്റ്റോ സുരേഷ്, ആദിനാഥ് ശശി,ഏഴുപുന്ന ബിജു,ഡാവിഞ്ചി,സുധാകരന്‍ കെ പി, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. രജീഷ് രാമന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ഡാനി കപ്പൂച്ചിന്‍ കഥ തിരക്കഥ സംഭാഷണമെഴുതുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബിനു മുരളി,പ്രൊജക്റ്റ് ഡിസൈന്‍-ജോജി ജോസഫ്,കല-നാഥന്‍ മണ്ണൂര്‍,മേക്കപ്പ്-സിനൂപ് രാജ്,വസ്ത്രാലങ്കാരം-സമീറ സനീഷ്,സ്റ്റില്‍സ്-ജിയോ ജോമി,പരസ്യക്കല- യെല്ലോ ടൂത്ത്, എഡിറ്റര്‍-ജോണ്‍ക്കുട്ടി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍-കൃഷ്ണ കുമാര്‍,അസിസ്റ്റന്റ് ഡയറക്ടര്‍-ഷമീര്‍,കിരണ്‍,ആശ,എറീഷ്, നൃത്തം-പ്രസന്ന സുജിത്,ആക്ഷന്‍-ആല്‍വിന്‍ അലക്‌സ്,പ്രാെഡക്ഷന്‍ മാനേജര്‍-ശ്രീശന്‍ ഏരിമല,പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-സന്തോഷ് ചെറുപൊയ്ക.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker