Big Breaking

ആന്ധ്രാപ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പ്; മുഖ്യമന്ത്രിയുടെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് വന്‍ വിജയത്തിലേക്ക്‌

ആന്ധ്രാപ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് വന്‍ വിജയത്തിലേക്കെന്ന് റിപ്പോര്‍ട്ട്. 8 കോര്‍പ്പറേഷനുകളിലും 66 മുനിസിപ്പാലിറ്റികളിലുമാണ് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് ലീഡ് നേടിയിരിക്കുന്നത്. തെലുഗു ദേശം പാര്‍ട്ടി മൂന്നെണ്ണത്തില്‍ ലീഡുമായി രണ്ടാ ം സ്ഥാനത്തുണ്ട്.

ബുധനാഴ്ചയാണ് 12 കോര്‍പ്പറേഷനുകളിലേക്കും 75 മുനിസിപ്പാലിറ്റികളിലേക്കും നഗരപഞ്ചായത്തുകളിലേക്കും തെരഞ്ഞെടുപ്പ് നടന്നത്. 65 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ജഗമോഹന്‍ റെഡ്ഡിയുടെ മണ്ഡലമായ പുലിവേന്ദുല ഉള്‍പ്പെടെ 4 മുനിസിപ്പാലിറ്റികളുംവൈ.എസ്.ആര്‍ കോണ്‍ഗ്രസ് എതിരില്ലാതെ ജയിച്ചിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker