SportsTRENDING

ഏകദിന ക്രിക്കറ്റില്‍ 7000 റണ്‍സ്; വീണ്ടും ചരിത്രം കുറിച്ച് മിതാലി രാജ്‌

പതിനായിരം റണ്‍സിന് പിന്നാലെ ഏകദിന ക്രിക്കറ്റില്‍ ഏഴായിരം റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ വനിത ക്രിക്കറ്റര്‍ ബഹുമതി സ്വന്തമാക്കി മിതാലി രാജ്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന നലാം ഏകദിനത്തിലാണ് മിതാലി ഈ നേട്ടം സ്വന്തമാക്കിയത്. മത്സരത്തിന് മുമ്പ് 212 മത്സരങ്ങളില്‍ നിന്ന് 6974 റണ്‍സുണ്ടായിരുന്ന മിതാലി നാലാം ഏകദിനത്തില്‍ 21 റണ്‍സ് കൂടി സ്വന്തമാക്കി ചരിത്രം സൃഷ്ടിക്കുകയായിരുന്നു. എന്നാല്‍ നിര്‍ണായക മത്സരത്തില്‍ മിതാലിക്ക് അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. 71 പന്തില്‍ 45 റണ്‍സെടുക്കാനെ കഴിഞ്ഞുളളൂ.

അതേസമയം, രണ്ട് ദിവസം മുമ്പാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നാം ഏകദിനത്തില്‍ 36 റണ്‍സെടുത്ത് മിതാലി തന്റെ കരിയറിലെ പതിനായിരം റണ്‍സ് പൂര്‍ത്തിയാക്കിയത്. നേരത്തെ മുന്‍ ഇംഗ്ലണ്ട് നായിക ഷാര്‍ലറ്റ് എഡ്വേഡ്‌സണാണ് ഈ നേട്ടം കൈവരിച്ചത്. 10 ടെസ്റ്റില്‍ നിന്ന് 663 ഉം 213 ഏകദിനത്തില്‍ നിന്ന് ഏഴായിരും 89 ടിട്വന്റിയില്‍ നിന്ന് 2364 റണ്‍സുമാണ് ഇതുവരെയായി മിതാലിയുടെ സമ്പാദ്യം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker