Big Breaking

നാട്ടികയിലെ സിപിഐ സ്ഥാനാര്‍ത്ഥിയെ ‘കൊന്ന്’ ബിജെപി മുഖപത്രം

തൃശൂര്‍: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും പ്രചാരണപരിപാടികളും നടക്കുകയാണ്. അതിനിടെ ഇപ്പോഴിതാ നാട്ടികയിലെ സിപിഐ സ്ഥാനാര്‍ത്ഥി മരിച്ചുവെന്ന ചരമക്കോളത്തിലെ വാര്‍ത്തയാണ് ചര്‍ച്ചയാകുന്നത്.

 

 

ബിജെപിയുടെ മുഖപത്രമായ ജന്മഭൂമിയാണ് സി.സി.മുകുന്ദന്റെ പടം സഹിതം വാര്‍ത്ത നല്‍കിയത്. ജന്മഭൂമി തൃശൂര്‍ എഡിഷനില്‍ എട്ടാം പേജിലാണ് ചരമവാര്‍ത്ത.

തര്‍ക്കം നിലനിന്നിരുന്ന നാട്ടികയില്‍ ഇന്നലെയാണ് സിപിഐ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. അതേസമയം, വാര്‍ത്തയ്‌ക്കെതിരെ നിയമനടപടിയെടുക്കുമെന്ന് സിപിഐ അറയിച്ചു. സംഭവം വിവാദമായതിനെ തുടര്‍ന്ന് പത്രത്തിന്റെ ഇപതിപ്പ് പിന്‍വലിച്ചു. നിലവിലെ എംഎല്‍എയായ ഗീത ഗോപിയെ മാറ്റിയാണ് സിസി മുകുന്ദനെ സിപിഐ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. 25 മണ്ഡലങ്ങളിലാണ് സിപിഐ മത്സരിക്കുന്നത്.

 

 

 

 

 

 

 

 

 

 

 

 

 

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker