KeralaNEWS

ന്യുമോണിയ; സുരേഷ് ഗോപി ആശുപത്രിയില്‍

ചലച്ചിത്രതാരവും നിയമസഭ എംപിയുമായ സുരേഷ് ഗോപിക്ക് ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് താരം ഇപ്പോള്‍. കഴിഞ്ഞ 4 ദിവസങ്ങളിലായി ചികിത്സ തുടരുകയാണ്. അതേസമയം, അസുഖം കുറഞ്ഞുവരുന്നതായി അദ്ദേഹത്തിന്റെ അടുത്തവൃത്തങ്ങള്‍ അറിയിച്ചു.

നിയമസഭ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍, തിരുവനന്തപുരം മണ്ഡലങ്ങളിലേക്ക് സുരേഷ് ഗോപിയെ പരിഗണിക്കുന്നതായ വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് താരം ആശുപത്രിയിലായത്. ജോഷി സംവിധാനം ചെയ്യുന്ന പാപ്പന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നാണ് താരത്തെ അസുഖബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker