പത്തനംതിട്ടയിൽ ഗ്രൂപ്പടി സ്ഥാനത്തിൽ വീതം വയ്പ്പ്. ശിവദാസന്‍ നായരും എംജി കണ്ണനും റോബിന് പീറ്ററും റിങ്കുചെറിയാനും സ്ഥാനാർത്ഥികൾ
ജില്ലയില്‍ കോണ്‍ഗ്രസിന് കിട്ടിയ നാലു സീറ്റുകളില്‍ സ്ഥാനാര്‍ഥികളായി

അടൂർ: തെരഞ്ഞെടുപ്പ് വരുമ്പോൾ കോണ്‍ഗ്രസ് നേതാക്കളുടെ ഒരു സ്ഥിരം പല്ലവിയുണ്ട്. ഗ്രൂപ്പടി സ്ഥാനത്തിൽ വീതം വയ്പില്ല, സമുദായം നോക്കില്ല, മറ്റ് സമ്മര്‍ദ്ദങ്ങൾ അനുവദിക്കില്ല, വിജയസാധ്യത ഒന്നു മാത്രമാണ് പരിഗണന. അവസാനം പട്ടിക പുറത്തു വരുമ്പോള്‍ വിജയ സാധ്യത മാത്രം കാണില്ല. മറ്റെല്ലാ ഘടകങ്ങളും ഉണ്ടാവുകയും ചെയ്യും. ഇക്കുറിയും അതിന് മാറ്റമില്ല. ജില്ലയില്‍ കോണ്‍ഗ്രസിന് കിട്ടിയ നാലു സീറ്റുകളില്‍ സ്ഥാനാര്‍ഥികളായി.
കോന്നിയില്‍ റോബിന് പീറ്റർ, ആറന്മുളയിൽ ശിവദാസന്‍ നായര്‍, അടൂരിൽ എംജി കണ്ണന്, റാന്നിയിൽ റിങ്കു ചെറിയാന് എന്നിവരാണ് സ്ഥാനാര്‍ഥികള്‍.
ആറന്മുള, റാന്നി എന്നിവിടങ്ങളിലേക്ക് ഉയര്‍ന്നു കേട്ടത് കെപിസിസി സെക്രട്ടറി പഴകുളം മധു, ജോര്‍ജ് മാമന് കൊണ്ടൂര്‍ എന്നിവരുടെ പേരുകളാണ്. പക്ഷേ അവസാന നിമിഷം ഗ്രൂപ്പു വീതം വയ്പിൽ ഇരുവരും ഔട്ടായി.
കെ.സി വേണുഗോപാലിന്റെ അടുത്തയാളുകൾ എന്ന് വിശേഷിപ്പിക്കുന്ന ഇരുവര്‍ക്കും സീറ്റില്ല. കോന്നിയിലെ സ്ഥാനാർത്ഥി റോബിന് പീറ്റര്‍ അടൂര്‍പ്രകാശിന്റെ വിശ്വസ്തനാണ്. കഴിഞ്ഞ മുമ്പ് എ ഗ്രൂപ്പുകാരനായിരുന്ന ഇദ്ദേഹം കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാന്‍ വേണ്ടിയാണ് ഐ ഗ്രൂപ്പിലേയ്ക്ക് മറുകണ്ടം ചാടിയത്. അടൂര്‍ സീറ്റ് നേരത്തേ ഐ ഗ്രൂപ്പിനായിരുന്നു. ഇക്കുറി അടൂര്‍ പ്രകാശ് റോബിന്റെ സീറ്റിന് വേണ്ടി മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. അടൂരില്‍ മറ്റൊരു വിശ്വസ്തനും ജില്ലാ പഞ്ചായത്തംഗവുമായ വി.ടി അജോമോന്റെ പേര് നൽകിയെങ്കിലും സീറ്റിന് വേണ്ടി സമ്മർദ്ദം ചെലുത്തിയില്ല.
കോണ്‍ഗ്രസിന്റെ സീറ്റില്‍ മൂന്നു പുതുമുഖങ്ങള്‍ ഉണ്ട്. അവരുടെ വിജയസാധ്യത കണ്ടറിയേണ്ടതുണ്ട്. ആറന്മുളയിലാകട്ടെ കെ. ശിവദാസന്‍ നായര്‍ കുറച്ചു വിയര്‍പ്പൊഴുക്കേണ്ടി വരും. ഓര്‍ത്തഡോക്സുകാരായ വീണയും ബിജെപിയിലെ ബിജു മാത്യുവും തമ്മിലുള്ള മത്സരത്തില്‍ തനിക്ക് നായര്‍ വോട്ട് കൊണ്ട് ജയിച്ചു കയറാമെന്നാണ് ശിവദാസന്‍ നായരുടെ വ്യാമോഹം. അതു നടക്കുമോ എന്ന് കാത്തിരുന്നു കാണാം.