KeralaNEWS

കോൺഗ്രസ് സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധം, വിമതരെ മത്സരിപ്പിക്കാൻ ഐഎൻടിയുസി

സ്ഥാനാർഥി നിർണയത്തിൽ ഐഎൻടിയുസി നേതാക്കളെ പാടെ തഴഞ്ഞു എന്നതാണ് വിമത നീക്കത്തിന് കാരണം

കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധിച്ച് വിമതരെ മത്സരിപ്പിക്കാൻ ഐഎൻടിയുസി. കൊട്ടാരക്കരയിൽ ഐഎൻടിയുസി സംസ്ഥാന പ്രസിഡണ്ട് ആർ ചന്ദ്രശേഖരൻ മത്സരിക്കും.എല്ലാ ജില്ലകളിലും വിമത സ്ഥാനാർഥികളെ നിർത്താനും ഐഎൻടിയുസി തീരുമാനിച്ചിട്ടുണ്ട്.

സ്ഥാനാർഥി നിർണയത്തിൽ ഐഎൻടിയുസി നേതാക്കളെ പാടെ തഴഞ്ഞു എന്നതാണ് വിമത നീക്കത്തിന് കാരണം. കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക ഗ്രൂപ്പുകൾ തമ്മിലുള്ള വീതം വെപ്പ് ആണെന്നാണ് ഐഎൻടിയുസി ആരോപണം.

ഇന്ന് ഉച്ചയോടെ കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിക്കും. അന്തിമ പട്ടിക സോണിയാഗാന്ധി കണ്ട് അംഗീകരിച്ചതിനു ശേഷമായിരിക്കും പ്രഖ്യാപനം. ഈ പ്രഖ്യാപനത്തിനു ശേഷം ആയിരിക്കും ഐഎൻടിയുസി കൂടുതൽ സ്ഥാനാർഥികളെ നിശ്ചയിക്കുക.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker