Big Breaking

” ബിജെപി യിലേക്ക് സ്വാഗതം ” മറ്റു പാർട്ടിക്കാരെ വലവീശിപ്പിടിയ്ക്കാൻ കേന്ദ്രസംഘം

വൻ വാഗ്ദാനങ്ങളാണ് ഇവർ മറുകണ്ടം ചാടുന്നവർക്കായി നൽകുന്നത്

ഈ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് മറ്റു പാർട്ടികളിലെ പ്രമുഖ നേതാക്കളെ ഉന്നമിട്ട് ബിജെപി. ഈ കാലഘട്ടത്തിൽ പരമാവധി നേതാക്കളെ ബിജെപിയിലേക്ക് എത്തിക്കാനാണ് നീക്കം. ഇതിന് ചുക്കാൻ പിടിക്കുന്നത് മുതിർന്ന കേന്ദ്ര ബിജെപി നേതാക്കൾ ആണ്.

വൻ വാഗ്ദാനങ്ങളാണ് ഇവർ മറുകണ്ടം ചാടുന്നവർക്കായി നൽകുന്നത്. കോൺഗ്രസിലെയും കേരള കോൺഗ്രസിലെയും ഇടതുപക്ഷത്തെയും നേതാക്കളെ ഇവർ നോട്ടം ഇടുന്നുണ്ട്. മുൻ കോൺഗ്രസ് നേതാക്കളായ വിജയൻ തോമസ്,പന്തളം പ്രതാപൻ എന്നിവരുടെ കൂടി അഭിപ്രായം തേടിയതിനു ശേഷം ആണ് നീക്കം.

ഉത്തരേന്ത്യൻ-പശ്ചിമബംഗാൾ മാതൃകയിലാണ് നേതാക്കളെ വലവീശാൻ ആണ് ബിജെപി ശ്രമിക്കുന്നത്. അടുത്തകാലത്ത് പിജെ ജോസഫിനെ ഒപ്പം കൂടിയ മറ്റൊരു കേരള കോൺഗ്രസ് ഗ്രൂപ്പ് നേതാവ് ബിജെപി നേതൃത്വവുമായി ചർച്ച നടത്തി എന്നാണ് സൂചന. ജനാധിപത്യ കേരള കോൺഗ്രസിലെ ഒരു വിഭാഗവും ബിജെപിയുമായി ചർച്ച നടത്തുന്നുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker