
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക ഇന്ന് പ്രഖ്യാപിക്കും. പട്ടാമ്പിയും നിലമ്പൂരും ഒഴികെയുള്ള സീറ്റുകളിൽ പ്രഖ്യാപനം രാവിലെ തന്നെ ഉണ്ടാകും.
ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ തന്നെ. നേമത്ത് കെ മുരളീധരൻ എംപി മത്സരിക്കും. തൃപ്പൂണിത്തുറയിൽ മുൻ മന്ത്രി കെ ബാബു ആണ് കോൺഗ്രസ് സ്ഥാനാർഥി. പ്രതിഷേധം വകവയ്ക്കാതെയാണ് തീരുമാനം. വിജയം ഉറപ്പ് എന്നാണ് തൃപ്പൂണിത്തുറയിലെ സ്ഥാനാർത്ഥിത്വം സ്ഥിരീകരിച്ച് കെ ബാബു പ്രതികരിച്ചത്.
കൊല്ലം മണ്ഡലത്തിൽ ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ സ്ഥാനാർഥിയാകും. പി സി വിഷ്ണുനാഥ് കുണ്ടറിലേക്ക് മാറും ചാത്തന്നൂരിൽ എൻ പീതാംബരക്കുറുപ്പ് ആണ് സ്ഥാനാർഥി.