Big Breaking

ബിന്ദു കൃഷ്ണയെ കെട്ടിപ്പിടിച്ച് പ്രവർത്തക, പൊട്ടിക്കരഞ്ഞ് ബിന്ദുകൃഷ്ണ

"ഇതിനെ ഇങ്ങ് തന്നേ പറ്റൂ തന്നില്ലെങ്കിൽ ഞങ്ങൾ വോട്ട് ചെയ്യത്തില്ല"

ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നിഷേധിച്ചതിനെ ചൊല്ലിയുള്ള പ്രതിഷേധം നാടകീയ രംഗങ്ങൾക്ക് കാരണമായി. പ്രവർത്തകർ കൂട്ടത്തോടെ ഡിസിസി ഓഫീസിൽ എത്തി ബിന്ദുകൃഷ്ണക്ക് വേണ്ടി മുദ്രാവാക്യം വിളിച്ചു. തന്നെ തേടിയെത്തിയ പ്രവർത്തകർക്ക് മുമ്പിൽ പൊട്ടിക്കരഞ്ഞു ബിന്ദു കൃഷ്ണ.

കൊല്ലം മണ്ഡലത്തിൽ ബിന്ദു കൃഷ്ണയെ മത്സരിപ്പിക്കണമെന്നാണ് സ്ത്രീകളടക്കമുള്ള പ്രവർത്തകരുടെ ആവശ്യം. ” ഇതിനെ ഇങ്ങ് തന്നേ പറ്റൂ തന്നില്ലെങ്കിൽ ഞങ്ങൾ വോട്ട് ചെയ്യത്തില്ല. ഇവരെ ഞങ്ങൾക്ക് തന്നില്ലെങ്കിൽ ഞങ്ങൾ ഒന്നടങ്കം രാജിവെക്കും. ഈ ബിന്ദു കൃഷ്ണയെ തീരദേശത്തെ പ്രതിനിധിയായി തന്നില്ലെങ്കിൽ ഞങ്ങളുടെ സഹോദരിയായി തന്നില്ലെങ്കിൽ ഞങ്ങളുടെ മകളായി തന്നില്ലെങ്കിൽ ഞങ്ങൾ പിന്നോട്ടല്ല ഞങ്ങളെല്ലാം മുൻപോട്ടു ആണ് ഞങ്ങളുടെ ഈ മകളെ ഞങ്ങൾക്ക് കിട്ടിയേ തീരൂ മത്സ്യത്തൊഴിലാളിയ്ക്ക് കിട്ടിയേ തീരൂ ” ബിന്ദു കൃഷ്ണയെ ചേർത്തുപിടിച്ചുകൊണ്ട് ഒരു സ്ത്രീ ഉച്ചത്തിൽ പറഞ്ഞു.

ബിന്ദു കൃഷ്ണക്ക് കൊല്ലം സീറ്റ് ലഭിക്കില്ല എന്ന സൂചനകൾക്ക് പിന്നാലെയാണ് പ്രതിഷേധമുണ്ടായത്.” ബിന്ദു കൃഷ്ണ കി ജയ്” തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രതിഷേധക്കാർ വിളിച്ചത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker