Big Breaking

പാർട്ടി പറഞ്ഞാൽ നേമത്ത് മത്സരിക്കുമെന്ന് കെ മുരളീധരൻ, ഉമ്മൻചാണ്ടി നേമത്ത് മത്സരിക്കുമെന്ന പ്രചാരണം ഗൂഢാലോചന

നേമത്ത് ഉമ്മൻചാണ്ടിയുടെ പേര് വന്നതിൽ എൽഡിഎഫ്- ബിജെപി ഗൂഢാലോചന ഉണ്ടോ എന്ന് സംശയിക്കുന്നു

പാർട്ടി പറഞ്ഞാൽ നേമം മണ്ഡലത്തിൽ മത്സരിക്കും എന്ന് കോൺഗ്രസ് എം പി കെ മുരളീധരൻ. വ്യക്തിപരമായ ഇമേജ് നോക്കുന്ന ആളല്ല. പാർട്ടി പറഞ്ഞാൽ ഏതു ചലഞ്ചും താൻ ഏറ്റെടുക്കുമെന്നും മുരളീധരൻ പറഞ്ഞു.

നേമത്ത് ഉമ്മൻചാണ്ടിയുടെ പേര് വന്നതിൽ എൽഡിഎഫ്- ബിജെപി ഗൂഢാലോചന ഉണ്ടോ എന്ന് സംശയിക്കുന്നു. നേമത്ത് മത്സരിക്കാൻ സന്നദ്ധത താനോ ഉമ്മൻചാണ്ടിയോ പ്രകടിപ്പിച്ചിട്ടില്ല.

ഉമ്മൻചാണ്ടിയോ രമേശ് ചെന്നിത്തലയോ നേമത്ത് മത്സരിക്കാൻ സാധ്യതയില്ല. മണ്ഡലത്തിൽ വേരോട്ടമുള്ള സ്ഥാനാർത്ഥിയായാൽ ജയം ഉറപ്പാണ്. ശക്തനായ സ്ഥാനാർത്ഥി ഉണ്ടാകും എന്ന പ്രചരണം നടത്തിയത് ശരിയല്ല എന്നും കെ മുരളീധരൻ പറഞ്ഞു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker