NewsThen Special

മുസ്ലിം ലീഗിൽ പൊട്ടിത്തെറി: വി. കെ ഇബ്രാഹിംകുഞ്ഞിന്റെ മകൻ വി. ഇ ഗഫൂറിനെതിരെ ഒരു വിഭാഗം നേതാക്കൾ രംഗത്ത്

എറണാകുളത്ത് മുസ്ലിം ലീഗിൽ പൊട്ടിത്തെറി. മുൻ മന്ത്രി വി. കെ ഇബ്രാഹിംകുഞ്ഞിന്റെ മകനും കളമശേരിയിലെ നിയുക്ത മുസ്ലിം ലീഗ് സ്ഥാനാർത്ഥിയുമായ വി. ഇ ഗഫൂറിനെതിരെ ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തി. മുൻ എം.എൽ.എ അഹമ്മദ് കബീറിന്റെ വീട്ടിൽ നേതാക്കൾ ഒത്തു കൂടി.

ഗഫൂറിന്റെ സ്ഥാനാർത്ഥിത്വം അംഗീകരിക്കാൻ കഴിയില്ലെന്ന് നേതാക്കൾ പറഞ്ഞു. മുതിർന്ന നേതാവായ അഹമ്മദ് കബീറിനെ ഒഴിവാക്കിയതിൽ വിമത വിഭാഗം പ്രതിഷേധം രേഖപ്പെടുത്തി. വി. ഇ ഗഫൂറിന്റെ സ്ഥാനാർത്ഥിത്വം മറ്റ് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പിനേയും പ്രതികൂലമായി ബാധിക്കുമെന്നും മുസ്ലിം ലീഗിൻ്റെ മുതിർന്ന നേതാക്കൾ പറയുന്നു. ലീഗിൻ്റെ ഈ ഏകാധിപത്യ നിലപാടിനെതിരെ നേതാക്കൾ പ്രതിഷേധമറിയിച്ചു. അതേ സമയം തിരൂരങ്ങാടിയിൽ കെ.പി മജീദിനെ മാറ്റണമെന്നും മുസ്ലിം ലീഗിൽ ആവശ്യമുയർന്നു. നൂറോളം പ്രവർത്തകർ പാണക്കാട്ടെത്തി പ്രതിഷേധമറിയിച്ചു. മജീദിനെ തോൽപ്പിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker