IndiaNEWS

മാസ്ക് ഇല്ലെങ്കിൽ സീറ്റില്ല: പുതിയ സർക്കുലറുമായി ഡിജിസിഎ

കോവിഡ് വാക്സിന്‍ രാജ്യത്താകെ വിതരണം ആരംഭിച്ചെങ്കിലും കോവിഡ് പൂർണമായും നമ്മളിൽ നിന്ന് വിട്ടുപോകാറായിട്ടില്ല. ജനങ്ങൾ എല്ലാ കാര്യത്തിലും സുരക്ഷിതത്വവും കോവിഡ് പ്രോട്ടോക്കോള്‍ നിയമങ്ങളും പാലിക്കണമെന്ന് സർക്കാർ ആവർത്തിച്ചു പറയുന്നുണ്ട്. കൊവിഡ് നിയമങ്ങളുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ പുതിയ സര്‍ക്കുലര്‍ ഡിജിസിഎ പുറത്ത് വിട്ടിരിക്കുകയാണ്. പുതിയ സർക്കുലർ പ്രകാരം കൃത്യമായി മാസ്ക് ധരിക്കാത്ത യാത്രക്കാരെ വിമാനത്തിൽ നിന്നും ഇറക്കി വിടാമെന്ന് പറയുന്നു. മാസ്ക് ധരിക്കുന്നതിനെപ്പറ്റിയും കോവിഡ് പ്രോട്ടോകോളിനെപ്പറ്റിയും യാത്രക്കാർക്ക് നിർദ്ദേശങ്ങൾ നൽകുക. നിർദ്ദേശങ്ങൾ നൽകിയിട്ടും കൃത്യമായി പാലിക്കാത്തവരെ യാത്രയിൽ നിന്നും ഒഴിവാക്കാം എന്നാണ് സർക്കുലറിൽ പറയുന്നത്.

കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാത്തവരെ ഫ്ലൈറ്റിൽ നിന്നും ഇറക്കി വിടാം അല്ലെങ്കിൽ യാത്ര തിരിക്കുന്നതിനു മുൻപേ ഒഴിവാക്കാം. ബന്ധപ്പെട്ട അധികാരികൾ നൽകുന്ന നിർദ്ദേശങ്ങൾ അനുസരിക്കാതിരുന്നാൽ അവരെ മോശം പെരുമാറ്റം ഉള്ള യാത്രക്കാരുടെ പട്ടികയിൽ ഉൾപ്പെടുത്താം. ഇക്കാര്യത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് വേണ്ട നിയമനടപടി സ്വീകരിക്കാമെന്നും ഡിജിസിഎ വ്യക്തമാക്കി. കോവിഡ് പ്രോട്ടോക്കോളുമായി ബന്ധപ്പെട്ട് ഡൽഹി ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് ഡിജിസിഎ പുതിയ സർക്കുലർ പുറത്തിറക്കിയത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker