Big Breaking

രമേശ്‌ ചെന്നിത്തലയ്ക്കെതിരെ മത്സരിക്കാൻ യൂത്ത് കോൺഗ്രസ്‌ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്

യൂത്ത് കോൺഗ്രസ്‌ മുൻ ജനറൽ സെക്രട്ടറി, മുൻ കെ പി സി സി അംഗം എന്നീ നിലകളിലും നിയാസ് ഭാരതി കോൺഗ്രസിൽ പ്രവർത്തിച്ചിട്ടുണ്ട്

പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയ്ക്കെതിരെ മത്സരിക്കാൻ യൂത്ത് കോൺഗ്രസ്‌ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌. ഫേസ്ബുക്ക് പോസ്റ്റിലാണ് നിയാസ് ഭാരതി ഇക്കാര്യം വ്യക്തമാക്കിയത്.യൂത്ത് കോൺഗ്രസ്‌ മുൻ ജനറൽ സെക്രട്ടറി, മുൻ കെ പി സി സി അംഗം എന്നീ നിലകളിലും നിയാസ് ഭാരതി കോൺഗ്രസിൽ പ്രവർത്തിച്ചിട്ടുണ്ട്.

നിയാസ് ഭാരതിയുടെ ഫേസ്ബുക് പോസ്റ്റിലേയ്ക്ക് –

ഭാരതാംബയുടെ പുത്രൻ ആണ് ഞാൻ. ഹരിപ്പാട് നിന്നും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഉണ്ടാകും.ഇടയാക്കിയ കാരണങ്ങൾ തിങ്കളാഴ്ച തിരുവനന്തപുരത്ത് പത്ര സമ്മേളനം നടത്തി പറയും.ഒരാഴ്ചയായി ഡൽഹിയിൽ തുടരുന്ന രാഷ്ട്രീയ നാടകങ്ങൾ നിരാശപ്പെടുത്തുന്നതാണ്. തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവികൊണ്ട് എന്തെങ്കിലും പഠിച്ചു എന്ന് കരുതുന്നു എങ്കിൽ അവർ ഏറ്റവും വലിയ വിഡ്ഢികൾ ആയിരിക്കും. കോൺഗ്രസിനെ സ്നേഹിക്കുന്നവരും, നേതാക്കളുടെ ഭക്ത ജനങ്ങളും പത്രസമ്മേളനം വരെ കാത്തിരിക്കണം, ഫാൻസ് അസോസിയേഷൻ നേതാക്കൾ അണികളോട് പറഞ്ഞു നെഗറ്റീവ് കമന്റുകൾ പരമാവധി ഇടീക്കണം. അത്‌ കൂടുതൽ കിട്ടുന്നവർക്ക് ആണ് ഇപ്പോൾ ഡിമാൻഡ്. അപ്പൊ തിങ്കളാഴ്ച കാണാം. ഹരിപ്പാട് സജീവമായി ഉണ്ടാകും. മൂല്യധിഷ്ഠിത രാഷ്ട്രീയത്തിനായി പോരാടാൻ.
ജയ് ഹിന്ദ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker