KeralaNEWS

നേമം അടക്കം പത്ത് മണ്ഡലങ്ങളിൽ ചർച്ച, കോൺഗ്രസിൽ ഇനിയും മുഴുവൻ സ്ഥാനാർഥികളും ആയില്ല

മത്സരിക്കുന്ന 91 മണ്ഡലങ്ങളിൽ 81 എണ്ണത്തിൽ കോൺഗ്രസ് സ്ഥാനാർഥികളെ നിശ്ചയിച്ചുകഴിഞ്ഞു

ഉമ്മൻചാണ്ടിയെ തന്നെയാണ് നേമത്ത് കോൺഗ്രസ് പരിഗണിക്കുന്നത് എന്നാണ് സൂചന. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ പേര് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും നേമം ഒഴിച്ചിട്ടത് അദ്ദേഹം നേമത്ത് വരും എന്നതിന്റെ സൂചനയാണ്. നേമത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാന നേതൃത്വത്തിന് ആണ് എന്ന് ഹൈക്കമാൻഡ് വ്യക്തമാക്കിയിട്ടുണ്ട്.

മത്സരിക്കുന്ന 91 മണ്ഡലങ്ങളിൽ 81 എണ്ണത്തിൽ കോൺഗ്രസ് സ്ഥാനാർഥികളെ നിശ്ചയിച്ചുകഴിഞ്ഞു. ഉമ്മൻചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഇന്ന് നാട്ടിലേക്ക് മടങ്ങും. മുല്ലപ്പള്ളി രാമചന്ദ്രൻ ചർച്ചകൾക്കായി ദൽഹിയിൽ തുടരും.

കെ ബാബുവിനു വേണ്ടി ഉമ്മൻചാണ്ടി വാദിക്കുകയാണ്. അതുകൊണ്ടുതന്നെ തൃപ്പൂണിത്തുറയിൽ തീരുമാനമായിട്ടില്ല. സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗമാണ് 81 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളുടെ പേരുകൾ നിശ്ചയിച്ചത്. രാഹുൽഗാന്ധി, എകെ ആന്റണി,കെ സി വേണുഗോപാൽ എന്നിവരും ചർച്ചകളിൽ പങ്കെടുത്തു.

നിലമ്പൂരിൽ ടി സിദ്ദിഖിന്റെയും വിവി പ്രകാശന്റെയും പേരുണ്ട്. കൽപ്പറ്റയിൽ മൂന്ന് പേരുകൾ ആണ് ഉള്ളത്. സജീവ് ജോസഫ്,പി ഡി സജി, കെ സി റോസക്കുട്ടി എന്നിവർ ആണവർ. പട്ടാമ്പിയിൽ ടി സിദ്ദിഖിന്റെയും കെ എസ് ബി എ തങ്ങളുടെയും പേര് പരിഗണിക്കുന്നു. ആറന്മുളയിൽ രാഹുൽ മാങ്കൂട്ടം, ശിവദാസൻനായർ,പി മോഹൻരാജ് എന്നിവരുടെ പേരുകളാണ് ഉള്ളത്. തൃപ്പൂണിത്തുറയിൽ കെ ബാബു, വേണു രാജാമണി എന്നിവർ പട്ടികയിലുണ്ട്. കൊല്ലത്ത് പി സി വിഷ്ണുനാഥും ബിന്ദുകൃഷ്ണയുമാണ് പരിഗണനയിൽ ഉള്ളത്. കുണ്ടറയിൽ ഇതുവരെയും ആരെയും നിശ്ചയിച്ചിട്ടില്ല.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker